സൗരയുധത്തിലെ ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ
കോഡ് 👇
🌞"വ്യാഴാഴ്ച്ച SUN ഭൂമിയിൽ വീണു മാമാ"🌍
🌑ഗ്രഹങ്ങൾ 👇
1. വ്യാഴാഴ്ച്ച : വ്യാഴം
2. S : ശനി
3. U : യുറാനസ്
4. N : നെപ്ട്യൂൺ
5. ഭൂമിയിൽ : ഭൂമി🌍
6. വീണു : വീനസ് (ശുക്രൻ)
7. മാ : മാഴ്സ് (ചൊവ്വ)
8. മ : മെർക്കുറി (ബുധൻ)
👉 ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം: വ്യാഴം
👉ബൃഹസ്പതി എന്ന് വിളിക്കുന്ന ഗ്രഹമാണു: വ്യാഴം
👉ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹമാണു: ശനി
👉ശനിക്ക് ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത്: ഗലീലിയൊ
👉യുറാനസ് കണ്ടെത്തിയത്: വില്യം ഹേർഷൽ
👉 ഉരുളുന്ന ഗ്രഹം,കിടക്കുന്ന ഗ്രഹം,ആകാശപിതാവ്,പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുനത് : യുറാനസ്
👉സൂര്യനിൽ നിന്ന് ഏറ്റവും അകലയുള്ള ഗ്രഹം:നെപ്ട്യൂൺ
👉റോമാക്കാരുടെ സമുദ്രദേവന്റെ പേരുള്ള ഗ്രഹമാണു നെപ്ട്യൂൺ
👉നീലഗ്രഹം,ജലഗ്രഹം .എന്നറിയപ്പെടുന്നത് : ഭൂമി
👉 സൂര്യന്റെ അരുമ,ഭൂമിയുടെ ഇരട്ട,പ്രഭാത നക്ഷത്രം,തിളക്കമുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത് : ശുക്രൻ
👉തുരുമ്പിച്ച ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് :ചൊവ്വ
👉ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം : ബുധൻ
*എന്താണ് GST??? പകുതി കേന്ദ്രത്തിന്... പകുതി സംസ്ഥാനങ്ങൾക്ക്*..
പൂർണ്ണമായും വായിക്കുക...share ചെയ്യുക..
*എല്ലാ നികുതികളും ചുരുക്കി ഒരൊറ്റ നികുതി.(GST) അതിനെ രണ്ടായി ഭാഗിക്കുന്നു -->> പകുതി കേന്ദ്രത്തിനു,(CGST) ബാക്കി പകുതി സംസ്ഥാനത്തിന്(SGST)*
നികുതി ഇനത്തിൽ സർക്കാർ ഇത്ര കാലം പിരിച്ചു കൊണ്ടിരുന്നത് സെൻട്രൽ എക്സൈസ്, സി എസ ടി, കസ്റ്റം ഡ്യുട്ടി. സർവീസ് ടാക്സ് എന്നിവയും,
സംസ്ഥാനങ്ങൾ പിരിച്ചിരുന്നത് വാറ്റ്, ആഡംബര നികുതി, വിനോദ നികുതി, ഒക്ട്രോയി / പ്രവേശന നികുതി എന്നിവയുമായിരുന്നു. അത് കൂടാതെ, നൂറായിരം സെസ്സുകളും.
ഉത്പാദകനും കച്ചവടക്കാരനും നികുതി അടയ്ക്കുക എന്നത് കച്ചവടം ചെയ്യുക എന്നതിനേക്കാൾ വലിയ ഒരു പണിയായിരുന്നു. ചെക്ക്‌പോസ്റ്റുകളിൽ ചരക്കുകളുടെ വരുന്ന ലോറികൾ അവിടെ ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്തു കെട്ടി കിടക്കണമായിരുന്നു. പ്രതി ദിനം ട്രക്ക് ഡ്രൈവര്മാരുടെയും ലോറികളുടെയും ഏതാണ്ട് 20 % സമയവും ചെക്ക് പോസ്റ്റുകളിൽ കാത്തു കിടപ്പായിരുന്നു. സീൽ പതിപ്പിക്കേണ്ട കടലാസു കൂമ്പാരങ്ങളുടെ മറവിൽ കോടികളുടെ കൈക്കൂലി ഓരോ ചെക്ക് പോസ്റ്റുകളിലൂടെയും ദിനംപ്രതി മറിഞ്ഞിരുന്നു. ചെക്ക് പോസ്റ്റുകളിൽ നൈറ്റ് ഷിഫ്റ്റ് കിട്ടാൻ ഉദ്യോഗസ്ഥർ യൂണിയൻ നേതാക്കൾക്കും അവർ വഴി രാഷ്ത്ട്രീയ പാർട്ടികൾക്കും കണക്കിൽ പെടാത്ത തുകകൾ എത്തിയിരുന്നു. ഉള്ളവന് വീണ്ടും വീണ്ടും കൊടുക്കുകയും ഇല്ലാത്തവനിൽ നിന്നും ഉള്ളത് കൂടെ എടുക്കപ്പെടുകയും ചെയ്തിരുന്ന "ആന്റി-സോഷ്യലിസം" ഇവിടെ നടപ്പായിക്കൊണ്ടേ ഇരുന്നു. ചാനലുകൾ ചെക്ക് പോസ്റ്റുകൾ കേന്ദ്രമാക്കി കൈക്കൂലിക്കഥകളുടെ കവർ സ്റ്റോറികൾ മുട്ടിനു മുട്ടിനു ചെയ്തു കൊണ്ടിരുന്നു. വാഴ്ത്തിപ്പാടപ്പെടുന്ന ഈ തട്ടിപ്പിന് ഘടനാപരമായ വിവിധ പരിഹാരക്രിയകളിൽ പ്രധാനപ്പെട്ട ഒന്നാണ് ജി എസ് ടി.
വെട്ടിപ്പിനു കളമൊരുക്കുന്ന എല്ലാ നികുതികളും ചുരുക്കി ഒരൊറ്റ നികുതി. അതിനെ രണ്ടായി ഭാഗിക്കുന്നു. പകുതി കേന്ദ്രത്തിനു, ബാക്കി പകുതി സംസ്ഥാനത്തിന്. അവയ്ക്കു നാല് തട്ട്, 0 %, 5 % ,12 %, 18 %, 28 % . ഏതൊക്കെ ഉത്പന്നങ്ങൾ ഏതൊക്കെ തട്ടിൽ വരണമെന്ന് നമ്മുടെ ജന പ്രതിനിധികൾ തീരുമാനിച്ചു നമ്മെ അറിയിക്കട്ടെ. വെറുതെ കിടന്നു ഒച്ചപ്പാടുണ്ടാക്കാതെ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യട്ടെ.. അതാണ് ഹീറോയിസം.
കച്ചവടക്കാരുടെ വർത്തമാനം കേട്ടാൽ 0 % നികുതി ഉത്പന്നങ്ങൾ ഇല്ലാ എന്ന് തോന്നും. 28 % നികുതി എന്ന് കേൾക്കുമ്പോൾ ഇപ്പോൾ നമ്മുടെ രക്തം തിളയ്ക്കുന്നില്ലേ..? തിളയ്ക്കണം. അതാണ് ജി എസ് ടി യുടെ ഗുണം. നമ്മൾ അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങണം. കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് എണ്ണി കൊടുക്കുമ്പോൾ പൊള്ളുന്നില്ലെ, ദെണ്ഡപ്പെടുന്നില്ലേ ? അതാണ് ജി എസ് ടി നമ്മുടെ കാഴ്ചപാടിലുണ്ടാക്കിയ മാറ്റം. കാരണം ഇത്ര നാൾ നമ്മൾ കടക്കാരൻ തരുന്ന തുണ്ടു കടലാസിലെ അക്കങ്ങൾ മാത്രമേ കാണുന്നുല്ലായിരുന്നു. അതിൽ അയാൾ എഴുതുന്ന വില മാത്രമേ നമുക്കറിയുകയുള്ളായിരുന്നു. ഇപ്പോൾ കൊടുക്കുന്നത്തിലും നികുതി നമ്മൾ കൊടുക്കുന്നുണ്ടായിരുന്നെങ്കിലും നമുക്കതറിയില്ലായിരുന്നു. കാരണം അത് നമ്മളോട് മറച്ചു വച്ച് വാങ്ങി സർക്കാരിൽ അടയ്ക്കാതെ എല്ലാവരും കൂടെ വീതിച്ചെടുക്കുകയായിരുന്നു. ഉള്ളവന് വീണ്ടും വീണ്ടും കിട്ടുകയും, ഇല്ലാത്തവനിൽ നിന്നും ഉള്ളത് കൂടെ പോവുകയുമായിരുന്നു. നമ്മുടെ സാമ്പത്തിക ലോകം, ഒരു തുണ്ടുകടലാസിനുള്ളിൽ ഒരുങ്ങുകയായിരുന്നു. നമ്മൾ കബളിക്കപ്പെടുകയായിരുന്നു. ഇപ്പോൾ നമ്മൾ കൊടുക്കുന്ന തുകയ്ക്ക് ഒരു കണക്കുണ്ടായി, അതറിയാനും കണ്ടു പിടിക്കാനും മാർഗമുണ്ടായി.
തത്വത്തിൽ MRP ഉള്ള ഒരു ഉത്പന്നത്തിനും GST യിൽ വില കൂടാൻ പാടില്ല. കാരണം MRP നികുതി അടക്കമുള്ള വിലയാണ്. 100 രൂപ യുടെ MRP യിൽ ബില്ല് അടിച്ചു കിട്ടിയാൽ, 12 % ജി സ് ടി ആണെങ്കിൽ, 100 /112 = 89 .20 ആയിരിക്കണം അതിന്റെ വില. ആരെങ്കിലും നിങ്ങള്ക്ക് MRP ക്കു മുകളിൽ GST കൂട്ടി ഇട്ടു ബില്ല് തന്നാൽ അവൻ കള്ളനാണ്. അവനെ കുടുക്കണം. തർക്കിക്കാൻ നിൽക്കണ്ടാ. ആ ബില്ല് വാങ്ങുക, 1800114000 വിളിച്ചു പരാതി കൊടുക്കുക. ഓരോ ബില്ല് വാങ്ങുമ്പോഴും പതിനഞ്ചക്ക GST നമ്പർ നോക്കുക. നമ്പർ ഇല്ലെങ്കിൽ നിങ്ങൾ ജി എസ് ടി കൊടുക്കേണ്ടതില്ല. നമ്പർ ശരിയാണോ എന്ന്, https://services.gst.gov.in/services/searchtp ൽ പരിശോധിക്കുക. എല്ലാ സാധനങ്ങൾക്കും ബില്ല് ചോദിച്ചു വാങ്ങുക. ഞാൻ വീണ്ടും പറയുന്നു. നല്ല കമ്പനിയുടെ സാധനങ്ങൾ ബില്ലില്ലാതെ തരാൻ അവർക്ക് ആവില്ല. ബില്ലില്ലാതെ ഒരു വി ഗാർഡ് സ്റ്റബലൈസേർ നിങ്ങൾ വില കുറവിൽ വാങ്ങി കാണിക്കുക. ബില്ലിൽ ജി എസ് ടി നമ്പർ നോക്കുക. അത് നമ്മുടെ കടമയാണ്. ഒരു മോദിയോ കെജ്രിവാളോ രാഹുൽ ഗാന്ധിയോ പിണറായിയോ ഒന്നും മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല. നമ്മൾ കൂടി വിചാരിക്കണം.
കച്ചവടക്കാർ ഇപ്പോൾ റിട്ടേൺ ഫയലിംഗ് ബുദ്ധിമുട്ടാണ് എന്നാണു പറയുന്നത്. അതെ ബുദ്ധിമുട്ടാണ്. ആകണമല്ലോ. കാരണം ഇത്രകാലം അവർക്കു തോന്നിയ പോലെ ഫയൽ ചെയ്‌താൽ മതിയായിരുന്നു. ഇപ്പോൾ അങ്ങനെ അല്ല. കൃത്യമായും ഫയൽ ചെയ്യണം. ഇല്ലെങ്കിൽ പ്രശ്നമാകും. ഇല്ലെങ്കിൽ അവർക്ക് ഇന്പുട് ടാക്സ് ക്ലെയിം ചെയ്യാൻ പറ്റില്ല, പണ്ട് നടത്തിക്കൊണ്ടിരുന്ന ഒരു കളിയും ഇനി നടക്കില്ല. ഒരു ബില്ലിൽ നമ്മോട് പിരിച്ചിട്ട് മറ്റൊരു ബില്ല് കാണിച്ച് അത് തട്ടിയെടുക്കുന്ന പണി ഇനി നടക്കില്ല. സെർവർ തകരാറുകളൊക്കെ സ്വാഭാവികമാണ്. . ഇന്ത്യയിൽ എയർ ഇന്ത്യ ഒഴികെയുള്ള വിമാന സർവീസുകൾ മാത്രമാണ് ഒരു പരിധി വരെ എങ്കിലും കൃത്യമായി നടക്കുന്നത്. ഇതും ക്രമേണ ശരിയാവും.
GST എന്നത് പാൻ കാർഡ് നമ്പർ വിപുലീകരിച്ചുണ്ടാക്കിയ ഒരു പതിനഞ്ചക്ക നമ്പർ ആണ്. GST എടുക്കാൻ പാൻകാർഡും ആധാർ കാർഡും കൂടിയേ തീരൂ. ജിനു തോമസ് & കമ്പനി എന്നൊരു സ്ഥാപനം എനിക്കുണ്ടെങ്കിൽ, പണ്ടൊക്കെ ടേണോവർ കുറച്ചു കാണിക്കാനായി പല പേരുകളിൽ കമ്പനികൾ തുറന്നു കച്ചവടം നടത്താമായിരുന്നു. ഇനിയിപ്പോൾ പാൻ-ആധാർ-GST - ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തതോടെ കുടുങ്ങി. പുതിയ പേരിൽ കട തുടങ്ങിയാലും പിടി വീഴും. മാത്രമല്ല, മിക്കവാറും വിതരണക്കാർ ജി എസ് ടി നമ്പർ ഇല്ലാത്തവർക്ക് സാധനങ്ങൾ കൊടുക്കലും നിർത്തി. അതാണ് സ്റ്റോക്ക് ഇല്ലാ എന്ന് പറയുന്നതിന്റെ മറ്റൊരു കാരണം.
ഇൻവോയ്‌സ് മാച്ചിങ് എന്ന സംവിധാനം വന്നപ്പോൾ സ്റ്റോക്കിലെ കൃത്രിമം ഏറെക്കുറെ അവസാനമായി. ബില്ല് തരുന്നവൻ നികുതി അടച്ചെങ്കിൽ മാത്രമേ ബില്ല് വാങ്ങുന്നവന് അത് ക്ലൈം ചെയ്യാൻ പറ്റൂ.. അതുകൊണ്ടു നാളിതുവരെ ബില്ല് കൊടുക്കാത്തവർ ബില്ല് കൊടുക്കാൻ തുടങ്ങി. റിട്ടൺ ഫയൽ ചെയ്യാത്തവർ അത് ചെയ്യാൻ നിര്ബന്ധിതരായി. ബില്ലടിക്കാതെ തുണ്ടു വഴിയുള്ള പരിപാടികൾ നടത്തിയാലും വേണമെങ്കിൽ എത്ര വര്ഷം കഴിഞ്ഞായാലും ഇവരെ പിടിക്കാം എന്ന് ഇവർക്കും മനസിലായി. അതിനേക്കാളുപരി, കണക്കും പ്രകാരം പല വലിയ കച്ചവടക്കാരും ഇപ്പോളും ബി പി എൽ ലിസ്റ്റിൽ ആയിരിക്കും. അവരുടെ കച്ചവടം നഷ്ടത്തിലുമായിരിക്കും. ഇപ്പോൾ കൃത്യമായ ബില്ല് അടയ്‌ക്കേണ്ടി വരുമ്പോൾ പലരുടെയും കച്ചവടം ഇരുട്ടി വെളുക്കുമ്പോൾ നൂറിരട്ടിയായി കാണിക്കേണ്ടി വരും. അതിന്റെ ലാഭം കണക്കാക്കുമ്പോൾ അവർ വരുമാന നികുതി പരിധിയിൽ വരും. ജീവിതത്തിലിന്നു വരെ വരുമാന നികുതി അടയ്ക്കാത്തവരോ, വർഷത്തിൽ ക്ലാസ് 4 ജീവനക്കാരൻ അടയ്ക്കുന്നതിലും താഴെ വരുമാന നികുതി അടയ്ക്കുന്നവരുമായ കണക്കുകളിൽ ദരിദ്രന്മാരായ കോടീശ്വരന്മാർ ഇനിയുള്ള കാലം പെട്ടെന്നൊരു ദിവസം നികുതി അടയ്‌ക്കേണ്ടി വരും. എങ്ങോട്ടു തിരിച്ചാലും വേണമെങ്കിൽ പിടിക്കാം. കാര്യങ്ങൾ കടലാസിലായിരുന്നപ്പോൾ അടുത്തുള്ള സെയിൽ ടാക്സ് ഉദ്യോഗസ്ഥന് കൈക്കൂലിയും കള്ളും കൊടുത്തു കാര്യങ്ങൾ സാധിക്കാമായിരുന്നു. പക്ഷെ ഇപ്പോൾ ഇനി അത് നടക്കില്ല. കാരണം വിവരങ്ങൾ ദില്ലിയിലോ മറ്റെവിടെയോ ഇരുന്നു കേന്ദ്രീകൃതമായി തപ്പി എടുക്കാം. അതറിയാവുന്ന പെൻഷനിൽ കൊതിയുള്ള ഒരു ഉദ്യോഗസ്ഥനും പഴയതു പോലെ റിസ്ക് എടുക്കില്ല. ഓടിച്ചിട്ട് പിടിക്കും എന്നല്ല, വേണമെങ്കിൽ പെൻഷൻ പറ്റുന്നതിന്റെ തലേ ദിവസവും നിസ്സാരമായി പണി കൊടുക്കാം.

Post A Comment: