[01/01, 11:37 AM] +91 99951 22789: 1.വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര്?
✔അരബിന്ദഘോഷ്
2 . വനം പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആദ്യമായി ഗ്രീന്‍ ബഞ്ച് സ്ഥാപിതമായത് ഏത് ഹൈക്കോടതിയിലാണ്?
✔ കൊൽക്കത്ത
3. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ്?
✔നാനാസാഹിബ്
4.ലോകായുക്ത ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം ഏത്?
✔ മഹാരാഷ്ട്ര
5.
സാഹിത്യ പ്രവ൪ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്?
✔ കോട്ടയം
6. അടുത്തിടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
✔ത്രിപുര
7.
ധ൪മടം ദ്വീപ് ഏത് പുഴയിൽ സ്ഥിതി ചെയ്യുന്നു?
✔ അഞ്ചരക്കണ്ടിപ്പുഴയിൽ
8. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരൻ ?
✔രാകേഷ് ശർമ്മ
9. ഇന്ത്യയില്‍ സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതാരാണ്?
✔ രാഷ്ട്രപതി
10. ശബ്ദതീവ്രത അളക്കുന്നതിനുള്ള യൂണിറ്റ് ?
✔ സെസിബൽ
[01/01, 11:58 AM] +91 99951 22789: 1.ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി?
✔ബ്രഹ്മപുത്ര
2 .
കേരളത്തിലെ ജനസംഖ്യ കറഞ്ഞ ജില്ല?
✔വയനാട്
3. ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പന ചെയ്താര്?
✔ഡി.ഉദയ്കുമാർ
4. ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 60 ൽ കുറഞ്ഞ് പോകുന്ന അവസ്ഥ?
✔ബ്രാഡി കാർഡിയ
5. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
✔കോഴിക്കോട്
6. ഇന്ത്യയിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനമായ കീ ബുൾലംജാവോ സ്ഥിതി ചെയ്യുന്നത്?
?
✔ലോക്തക് തടാകം (മണിപ്പൂർ)
7. യൂറോപ്യൻ സ്പേസ് എജൻസി വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകം?
✔സക്യാപരേലി
8. 'ഇന്ത്യയിലെ നിശബ്ദതീരം' എന്നറിയപ്പെടുന്നത്?
✔ലഡാക്ക്‍
9. അഭയ് സാധക് എന്നറിയപ്പെടുന്നത്?
✔ബാബാ ആംതേ
10. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാജ്യം ഏതാണ് ?
✔ഘാന
സസ്യങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ കടങ്കഥകള്‍ കുട്ടികളെ പരിചയപ്പെടുത്താം
അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.
കുരുമുളക് •
അകം എല്ലും തോലും പുറം പൊന്ത പൊന്തം.
വൈക്കോൽത്തുറു
അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.
മത്തത്തണ്ട്.
അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.
ഇടിവെട്ടി കൂൺ മുളയ്ക്കുക
അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്.
മത്തൻ • മത്തങ്ങയും മത്തവള്ളിയും പടർന്നു കിടക്കുന്നത്.
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു.
കുരുമുളക്
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.
ചേമ്പില, താമരയില • ഈ ഇലകളിൽ വെള്ളം പറ്റിയാൽ നനയുകയില്ല.
അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.
ചക്ക
അടി പാറ, നടു വടി, മീതെ കുട.
ചേന • ചേന എന്ന സസ്യത്തിന്റെ ആകൃതിയെ വിശദീകരിക്കുന്നു.
അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.
പുളിമരം
അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.
തെങ്ങും തെങ്ങിൻപൂക്കുലയും
അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.
വെള്ളില
അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.
കവുങ്ങ്
ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്കു കഴുത്തററം വെള്ളം
ആമ്പൽപ്പൂവ്
ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല.
പുളിമരം
ആയിരം കിളിക്ക് ഒരു കൊക്ക്.
വാഴക്കൂമ്പ്
ആയിരം തത്തയ്ക്ക് ഒരു കൊക്ക്.
വാഴക്കുല
ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണൻ.
കുന്നിക്കുരു
ഇരുമ്പുപെട്ടിയിൽ വെള്ളിക്കട്ടി.
മാങ്ങാക്കൊരട്ട (മാങ്ങാണ്ടി)
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.
തെങ്ങ് • തെങ്ങ്, കവുങ്ങ്, പന, കൂണ്, ചേന എന്നീ ഉത്തരങ്ങളും ശരിയാണ്. ഈ വൃക്ഷങ്ങളുടെ മുകളറ്റത്തു മാത്രമേ ഇലകളുള്ളു. മറ്റ് ഭാഗങ്ങൾ നഗ്നമാണ്.
എന്നെ തൊട്ടാൽ തൊടുന്നവൻ നാറും.
ചന്ദനം
ഒരമ്മ പെറ്റ മക്കളെല്ലാം തുള്ളി തുള്ളി.
ആലില
ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാർ.
അടയ്ക്ക
ഒരു കുന്തത്തിന്മേൽ ആയിരം കുന്തം.
തേങ്ങോല
കറിക്കു മുമ്പൻ ഇലക്കു പിമ്പൻ.
കറിവേപ്പില • എല്ലാ കറികൾക്കും ചേർക്കുമെങ്കിലും ഭക്ഷിക്കാൻ തുടങ്ങുമ്പോൾ കരിവേപ്പിലയെ
കാടുവെട്ടി, ഓടുവെട്ടി, വെള്ളവെട്ടി, വെള്ളം കണ്ടു.
തേങ്ങ
കാലുകൊണ്ട് വെള്ളംകുടിച്ച് തലകൊണ്ട് മുട്ടയിടും.
തേങ്ങ
കാൽ കറുപ്പും മുക്കാൽ ചുവപ്പും.
കുന്നിക്കുരു
കാള കിടക്കും കയറോടും.
മത്തൻ
കൊച്ചിയിൽ വിതച്ചത് കൊല്ലത്ത് കായ്ച്ചു.
വെള്ളരിക്ക
ചുള്ളിക്കൊമ്പിൽ മഞ്ഞക്കിളി.
പറങ്കിമാങ്ങ
ചെടിയാൽ കായ, കായയിൽ ചെടി.
കൈതച്ചക്ക
ചെപ്പുനിറച്ചും പച്ചയിറച്ചി.
കപ്പ
ചെറുതിരിയൊന്നിൽ ചെറുമണി കുരുമണി.
കുരുമുളക്
തല വട്ടിയിൽ, തടി തൊട്ടിയിൽ.
നെല്ല്
തേൻകുടത്തിലൊറ്റക്കണ്ണൻ.
ചക്കക്കുരു
തൊട്ടാൽ ചൊറിയൻ തിന്നാൻ രസികൻ.
ചേന
തൊട്ടാൽ പിണങ്ങും ചങ്ങാതി.
തൊട്ടാവാടി
തോട്ടുവക്കത്തൊരമ്മൂമ്മ പട്ടിട്ടുമൂടി.
കൈതച്ചക്ക
നിലം കീറി പൊന്നെടുത്തു.
മഞ്ഞൾ
മകൻ അറയ്ക്കകത്ത്, അമ്മ പുരയ്ക്ക് പുറത്ത്.
നെല്ലും വൈക്കോലും
മണ്ണിനടിയിൽ പൊന്നമ്മ.
മഞ്ഞൾ
വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു.
തേങ്ങ
മുക്കണ്ണൻ ചന്തയ്ക്ക് പോയി.
തേങ്ങ
മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി.
റോസാപുഷ്പം
മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല.
പാവയ്ക്ക
മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് പശുവല്ല.
ചക്ക
മുമുറ്റത്തുനിൽക്കും മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു് മുറിത്തുടൽ.
വാഴക്കുല.
*മന്നത്ത് പത്മനാഭൻ*
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20) നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം. ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
*ജനനം*
ചങ്ങനാശ്ശേരിയിൽ പെരുന്ന എന്ന ഗ്രാമത്തിൽ1878 ജനുവരി മാസം രണ്ടാം തീയതി ബുധനാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജനനം. നക്ഷത്രം: മൂലം, . അച്ഛൻ വാകത്താനത്ത് നിലവന ഇല്ലത്തിലെ ഈശ്വരൻ നമ്പൂതിരി, അമ്മ മന്നത്ത് ചിറമറ്റത്ത് പാർവതി അമ്മ. അദ്ദേഹത്തിന്റെ ജനനശേഷം പിതാവ് വിവാഹബന്ധം വേർപെടുത്തുകയും പാർവ്വതിയമ്മ കളത്തിൽ വേലുപ്പിള്ളയെ വിവാഹം ചെയ്യുകയും ചെയ്തു. കളത്തിൽ വേലുപ്പിള്ളക്ക് പാർവ്വതിയമ്മയിൽ നാലു സന്താനങ്ങൾ ഉണ്ടായി. അവർ: മന്നത്തു കൃഷ്ണപിള്ള, മന്നത്തു മാധവൻപിള്ള, മന്നത്തു പരമേശ്വരൻപിള്ള, മന്നത്തു നാരായണൻ.
*വിദ്യാഭ്യാസം*
സാധാരണപോലെ മറ്റുകുട്ടികൾക്കൊപ്പം അഞ്ചു വയസ്സിൽ എഴുത്തിനിരുത്തി. കരയിലെ കേശവൻ ആശാന്റെ കീഴിൽ പഠനം ആരംഭിച്ചു. അവിടെ നിന്നും നിലത്തെഴുത്തും എഞ്ചുവടിയും അദ്ദേഹം മനഃപാഠമാക്കി. അതിനുശേഷം വേറെ ആശാൻ കളരികളിൽ നിന്നും വാക്യവും പരല്പേറും ആമരേശവും പതിന്നാലുവൃത്തവും ചില തമിഴ് കണക്കുകളും മൂന്നുപേർക്കൊന്ന് മുതലായ വീതകണക്കുകളും കീഴ്കണക്കുകളും ഓലയിലെഴുത്തും അഭ്യസിച്ചു.
പത്തുവയസ്സിൽ ചങ്ങനാശ്ശേരിയിലെ സർക്കാർ മലയാളം സ്കൂളിലയച്ചു പഠിത്തം തുടർന്നു. നാലാം ക്ളാസ് വരെയേ അവിടെ പഠിപ്പിച്ചിരുന്നുള്ളു. രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഫീസ് അടക്കാൻ പറ്റാത്തതിനാൽ പഠിപ്പു നിർത്തി. അതിനുശേഷം കൈയ്യക്ഷരം നന്നാക്കുവാൻ പ്രവൃത്തികച്ചേരിയിൽ പോയി തമിഴും മലയാളവും തണ്ടപ്പേർ പകർത്താറുണ്ടായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുമൂലം താലൂക്ക് കച്ചേരിയിൽ പോയി ഹർജി എഴുതിക്കൊടുത്തു കാശുണ്ടാക്കാൻ ശ്രമിച്ചിരുന്നു. കൂട്ടത്തിൽ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വഞ്ചിപ്പാട്ടും തുള്ളൽക്കഥകളും മറ്റു പുസ്തകങ്ങളും വായിക്കാനും സമയം കണ്ടെത്തിയിരുന്നു. 1068-ൽ അദ്ദേഹത്തിന്റെ 15-ആം വയസ്സിൽ വീണ്ടും സർക്കാർ പള്ളിക്കൂടത്തിൽ ചേർന്നു. അദ്ദേഹം വീണ്ടും ഒന്നാം ക്ലാസ്സിൽ ചേർന്നു പഠിത്തം ആരംഭിച്ചു. അന്ന് പ്രധാന അദ്ധ്യാപകൻ അമ്പലപ്പുഴ ശിവരാമകൃഷ്ണയ്യർ ആയിരുന്നു. അന്ന് ചങ്ങനാശ്ശേരിയിൽ ലോവർ ഫോർത്ത് വരെ ക്ലാസ്സുള്ള ഒരു ഇംഗ്ലീഷ് സ്കൂൾ ഉണ്ടായിരുന്നിട്ടും ദാരിദ്ര്യം മൂലം പഠിക്കാൻ പറ്റിയില്ല.
1075-ൽ അദ്ദേഹത്തിന് സ്കോളർഷിപ്പോടുകൂടി തിരുവനന്തപുരത്ത് സർക്കാർ ട്രയിനിംഗ് സ്കൂളിൽ പഠിക്കാൻ അവസരം ലഭിച്ചു. ഉയർന്ന മാർക്കോടുകൂടിയുള്ള വിജയം വീണ്ടു പല സ്കൂളുകളിലേയും പ്രഥമ അദ്ധ്യാപകനാകുവാൻ സഹായിച്ചു.
*ഔദ്യോഗിക ജീവിതം*
അദ്ധ്യാപകനായി
1069-ലെ കന്നിമാസത്തിൽ അദ്ദേഹത്തിന്റെ 16-ആം വയസ്സിൽ കാഞ്ഞിരപ്പള്ളി പ്രവൃത്തിപള്ളിക്കൂടത്തിലെ രണ്ടാം വാദ്ധ്യാരായി അദ്ദേഹത്തിന് കോട്ടയം റേഞ്ച് ഇൻസ്പക്ടരായിരുന്ന സി.കൃഷ്ണപിള്ള നീയമിച്ചു. അഞ്ചുരൂപായായിരുന്നു ശമ്പളം. തുടർന്ന് 10 വർഷങ്ങളോളം അദ്ധാപകനും പ്രഥമ അദ്ധ്യാപകനായും പ്രവർത്തിച്ചു. കാഞ്ഞിരപ്പള്ളി, മഴവന്നൂർ, പായിപ്പാട്, തുരുത്തി, കൊണ്ടൂർ, തുറവൂർ, പെരുന്ന, കിളിരൂർ, ചങ്ങനാശ്ശേരി തുടങ്ങീയ സ്കൂളുകളിലായിരുന്നു ഈ കാലയളവിൽ അദ്ദേഹത്തിന്റെ അദ്ധ്യാപനം. 1080-ൽ ചങ്ങനാശ്ശേരി മിഡിൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് അനുസരണകേടു കാട്ടിയ കുട്ടിയെ ബഞ്ചിൽ എഴുന്നേൽപ്പിച്ച് നിർത്തി. കുട്ടിയുടെ കരച്ചിൽ കേട്ടറിഞ്ഞ് പ്രഥമാദ്ധ്യാപകനായ വെങ്കിടാചലമയ്യർ അദ്ദേഹത്തോട് ചോദിക്കാതെ കുട്ടിയെ തിരിച്ചു ക്ലാസ്സിൽ കേറ്റുകയും ഇതേ തുടർന്ന് അദ്ദേഹം തന്റെ അദ്ധ്യാപന ജീവിതം രാജിവെക്കുകയും ചെയ്തു.
വക്കീലായി
വളരെ ചെറിയ പ്രായത്തിൽ തന്നെ കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി ജോലിക്ക് ചേർന്നു. സ്വപ്രയത്നത്താൽ 1905 ൽ അഭിഭാഷകനായി.
*വിവാഹം, കുടുബജീവിതം*
1901 ൽ അദ്ദേഹം മെച്ചേട്ടു കല്യാണിയമ്മയെ വിവാഹം ചെയ്തു. 1912-ൽ അവർ ആകസ്മികമായി മരണപ്പെട്ടു. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു. പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം കവിയും എഴുത്തുകാരിയുമായിരുന്ന തോട്ടക്കാട്ട് മാധവിയമ്മയെ വിവാഹം ചെയ്തു. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ച മാധവിയമ്മ അതുമൂലം ആദ്യത്തെ വനിതാ നിയമസഭാംഗമായി അറിയപ്പെട്ടിരുന്നു. മന്നം ജീവിച്ചിരിയ്ക്കേത്തന്നെയായിരുന്നു ഇവരുടെയും അന്ത്യം.
*പ്രവർത്തനങ്ങൾ*
മന്നത്ത് പത്മനാഭന്റെ പ്രധാന പ്രവർത്തനങ്ങളും സാമൂഹ്യ സേവനങ്ങളുടെയും താഴെ കൊടുത്തിരിക്കുന്നു
1914- നായർ ഭൃത്യ ജനസംഘം സ്ഥാപിച്ചു.
1915- നായർ സർവീസ് സൊസൈറ്റി സ്ഥാപിച്ചു.
1929- ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകി.
1947- നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് അന്നത്തെ സർ സി.പി ഭരണത്തിനെതിരെ സമരം ചെയ്തു.
1949- തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി.
1959- ഭാരത കേസരി സ്ഥാനം രാഷ്ട്രപതിയിൽ നിന്നും ലഭിച്ചു.
1959- വിമോചന സമരത്തിന് നേതൃത്വം നൽകി.
1960- എൻ.എസ്.എസ്. എൻജിനീയറിങ് കോളജ് സ്ഥാപിച്ചു.
1966- പത്മഭൂഷൺ ലഭിച്ചു
1915- നായർ സർവീസ് സൊസൈറ്റി സ്ഥാപിച്ചു.
1929- ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകി.
1947- നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് അന്നത്തെ സർ സി.പി ഭരണത്തിനെതിരെ സമരം ചെയ്തു.
1949- തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി.
1959- ഭാരത കേസരി സ്ഥാനം രാഷ്ട്രപതിയിൽ നിന്നും ലഭിച്ചു.
1959- വിമോചന സമരത്തിന് നേതൃത്വം നൽകി.
1960- എൻ.എസ്.എസ്. എൻജിനീയറിങ് കോളജ് സ്ഥാപിച്ചു.
1966- പത്മഭൂഷൺ ലഭിച്ചു

Post A Comment: