ഇന്നത്തെ പ്രഭാത ചിന്ത

Share it:
[06/02, 6:34 AM] ‪+91 95626 21834‬: 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
                 
     *💧ഇന്നത്തെ പ്രഭാത ചിന്ത💧*

*Date:06-02-2019*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

💧മിതവും, ആകർഷണീയവുമായ സംസാരശൈലികളും പ്രവർത്തിയോടൊപ്പം പറയുന്ന വാക്കുകളോടുള്ള ആത്മാർത്ഥതയും നമ്മോടൊപ്പമുണ്ടാകണം.....,

💧സേവനസന്നദ്ധതയുള്ള നന്മയും,നന്ദിയുള്ള മനസ്സും പരിച്ചയപെടുന്ന ഓരോ വ്യക്തികളെയും കൃത്യമായി മനസ്സിൽ സൂക്ഷിച്ചു അവരുടെ പ്രാധാന്യങ്ങളെ അംഗീകരിക്കലും ശീലമാക്കുക........

💧വികർഷണീയ സ്വഭാവങ്ങളായ കോപവും, പക്ഷപാതപെരുമാറ്റങ്ങളും വലിച്ചെറിയുക......

💧അഹങ്കാരവും, പരിഹാസവും, പിണക്കങ്ങളും കുറ്റപ്പെടുത്തലുകളുമൊക്കെ ഉപേക്ഷിക്കുക.........

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
[06/02, 6:35 AM] ‪+91 95626 21834‬: 〰〰〰〰〰〰〰〰〰〰〰

*💠Motivational Quote of the day💠*

Date:06-02-2019

〰〰〰〰〰〰〰〰〰〰〰

*ആഴത്തിൽ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു. പഠനമേറുന്തോറും ജ്ഞാനമേറുന്നു*

*തിരുവള്ളുവർ*

_(തിരുവള്ളുവർ : തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന തിരുക്കുറൾ രചിച്ച തമിഴ് കവിയാണ്‌ തിരുവള്ളുവർ)_

〰〰〰〰〰〰〰〰〰〰〰

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*
〰〰〰〰〰〰〰〰〰〰〰
[06/02, 6:35 AM] ‪+91 95626 21834‬: ♦♦♦♦♦♦♦♦♦♦♦

                *TODAY'S PROVERB*

Date:06-02-2019

♦♦♦♦♦♦♦♦♦♦♦

*ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്.*

****************************************

നയിക്കേണ്ടവർക്ക് പിഴച്ചാൽ അനുയായികളിൽ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ചൊല്ല് കുഞ്ചൻ നമ്പ്യാർ കൃതികളിൽ പല ഭേദങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്.

♦♦♦♦♦♦♦♦♦♦♦

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

♦♦♦♦♦♦♦♦♦♦♦
[06/02, 6:36 AM] ‪+91 95626 21834‬: 💢💢💢💢💢💢💢💢💢💢💢💢

       *നിങ്ങൾക്കറിയാമോ....???*

Date:06-02-2019

💢💢💢💢💢💢💢💢💢💢💢💢

*നാളികേരത്തിൽ വെള്ളം എങ്ങനെയാണ് ഉണ്ടാവുന്നത് എന്നറിയാമോ?*

തേങ്ങയിലെ വെള്ളം യഥാർത്ഥത്തിൽ ഒരു ടിഷ്യൂ (കല) ആണ്. കേരവൃക്ഷത്തിന്റെ കായയിലെ Endosperm ആണ് ഈ ടിഷ്യൂ. നെല്ലിലെ അരിയും ഇതുപോലെ Endosperm ആണ്.
സസ്യങ്ങളിൽ വിത്തുണ്ടാവുമ്പോൾ ആ വിത്തിലെ ബീജം വളരാൻ വേണ്ട ഭക്ഷണം Endosperm ആണ് നൽകുന്നത്. ഈ ടിഷ്യൂ ഉണ്ടാവുന്നത് ബീജസങ്കലനസമയത്ത് നടക്കുന്ന മറ്റൊരു ന്യൂക്ലിയസങ്കലനം മൂലമാണ്. തെങ്ങിൽ ഈ Endosperm കാണപ്പെടുന്നത് ദ്രവരൂപത്തിലാണ്. നെൽച്ചെടിയിലും Endosperm ഒരു ഘട്ടത്തിൽ ദ്രവരൂപത്തിലാണ്. അതിനെയാണ് നാം പാൽപ്രായം എന്ന് പറയുന്നത്.
   
 നാളികേരത്തിലെ ഈ ദ്രാവക Endosperm ൽ നിരവധി കോശമർമ്മങ്ങൾ (Nucleus) ഉണ്ടാവും. കോശസ്തരമോ, കോശദ്രവ്യമോ ഇല്ലാത്തവയാണ് ഈ കോശമർമ്മങ്ങൾ. ഇവക്ക് പുറമേ Mitochondria, Protein തുടങ്ങി സാധാരണകോശങ്ങളിൽ കണ്ടുവരാറുള്ള വസ്തുക്കളെല്ലാം ഈ ദ്രാവകത്തിൽ ഉണ്ട്. മച്ചിങ്ങക്ക് ഏതാണ്ട് 150 mm നീളം വക്കുമ്പോൾ ഭ്രൂണസഞ്ചിയുടെ ഒരറ്റത്തായി ഈ സ്വതന്ത്ര ന്യൂക്ലിയസുകൾ അടിഞ്ഞുകൂടുന്നു. തുടർന്ന് ഇവ ജെല്ലി രൂപത്തിലാവുകയും ന്യൂക്ലിയസുകൾ വിഭജിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് കോശഭിത്തികൾ നിർമ്മിക്കപ്പെടുന്നു. ഇതാണ് തേങ്ങയിലെ കഴമ്പ് അഥവാ കാമ്പ് ആയിമാറുന്നത്. ബാക്കിയുള്ളത് ദ്രാവകമായിത്തന്നെ നിലനിൽക്കുന്നു. അതാണ് തേങ്ങാവെള്ളം.

" തേങ്ങയിൽ വെള്ളം നിറക്കുന്നത് ഡിങ്കനാണ്" എന്ന ഡിങ്കമതവിശ്വാസം വെറും അന്ധവിശ്വാസം മാത്രമാണെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലൊ.

💢💢💢💢💢💢💢💢💢💢💢💢

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💢💢💢💢💢💢💢💢💢💢💢💢
[06/02, 6:36 AM] ‪+91 95626 21834‬: ◼◻◼◻◼◻◼◻◼◻◼

            *THINK POSITIVE WORD*

Date:06-02-2019

◼◻◼◻◼◻◼◻◼◻◼

നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക അത് ആരെയും ബോധ്യപ്പടുത്താൻ ശ്രമിക്കാതിരിക്കുക. ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല                ആരിൽ നിന്നും ഒരു നന്ദി വാക്കുപോലും പ്രതീക്ഷിക്കേണ്ടതുമില്ല. ഫലം ഇച്ഛിക്കാതെ കർമ്മം  ചെയ്യുക വിജയം ഉറപ്പായും നമ്മെ തേടിയത്തും...

◼◻◼◻◼◻◼◻◼◻◼

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

◼◻◼◻◼◻◼◻◼◻◼
[06/02, 6:36 AM] ‪+91 95626 21834‬: 💱💱💱💱💱💱💱💱💱💱💱

              *MOTIVATIONAL STORY*

Date:06-02-2019

💱💱💱💱💱💱💱💱💱💱💱

*അഭ്യസിക്കേണ്ട പാഠം*
***********************

ഒരു ബുദ്ധസന്യാസിയുടെ കീഴില്‍ മുപ്പത് യുവ ശിഷ്യന്മാരുണ്ടായിരുന്നു. കുറെവര്‍ഷം അവര്‍ ഗുരുവിനോപ്പം തങ്ങി. പ്രത്യേക രീതിയിലാണ് അദ്ദേഹം അവരെ പഠിപ്പിച്ചുകൊണ്ടിരുന്നത്.

ഒരു ദിവസം അദ്ദേഹം അവരോട് പറഞ്ഞു. "ഏറെക്കാലമായ്‌ നിങ്ങൾ ഒരുമിച്ച് കഴിയുന്നു, അതുകൊണ്ട് തന്നെ പരസ്പര സ്നേഹവും വിദ്വേഷവും നിങ്ങള്‍ തമ്മില്‍ ഉണ്ടായിക്കാണും. ഒരു കാര്യം ചെയ്യുക, നിങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ആളുകളുടെ പേരുകള്‍ എന്നിക്കെഴുതിതരുക. ആ കുറിപ്പ് എന്നും രഹസ്യമായിരിക്കും. വായിച്ചശേഷം ഞാനും അവ നശിപ്പിക്കും.

ഗുരുകല്‍പ്പന എല്ലാവരും അനുസരിച്ചു.

അദ്ദേഹം തനിക്ക് കിട്ടിയ കുറിപ്പുകള്‍ പരിശോധിച്ചു. അതില്‍ ഒരാളുടെ കടലാസില്‍ ഒന്നും എഴുതിയിട്ടില്ല. വെറും പേപ്പര്‍!.. മറ്റു 29 പേരില്‍ ആരുടെ കടലാസിലും അയാളുടെ പേര് ഉണ്ടായിരുന്നുമില്ല..

ഏറ്റവും കൂടുതല്‍ പേര് എഴുതിയിട്ടുള്ള ശിഷ്യന്‍റെ പേരായിരുന്നു മറ്റുള്ളവരുടെ കുറിപ്പുകളില്‍ കൂടുതല്‍ കണ്ടത്.

കുറിപ്പുകള്‍ എല്ലാം അദ്ദേഹം കത്തിച്ചുകളഞ്ഞു.

പിറ്റേ ദിവസം ശിഷ്യന്മാരോടായി പറഞ്ഞു. " നിങ്ങളില്‍ ആരെയും വെറുക്കാത്ത ഒരാള്‍ ഈ കൂട്ടത്തിലുണ്ട്. അയാളെ ആരും വെറുക്കുന്നില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കി...

നിങ്ങളില്‍ ഏറെപ്പേരെ വെറുക്കുന്ന ഒരാളും ഇക്കൂട്ടത്തിലുണ്ട്. അയാളെ കൂടുതല്‍പേര്‍ വെറുക്കുന്നു എന്നതും കുറിപ്പില്‍നിന്നു ഞാന്‍ മനസ്സിലാക്കി.

അല്‍പ്പനേരത്തെ മൌനത്തിനു ശേഷം ഗുരുനാഥന്‍ തുടര്‍ന്നു. ആരെയും വെറുക്കാതിരിക്കുക, അപ്പോള്‍ വെറുക്കപ്പെടാതിരിക്കും.

" എല്ലാവരെയും സ്നേഹിക്കുക.. അപ്പോള്‍ എല്ലാവരാലും സ്നേഹിക്കപ്പെടും "

ഇത്രയേ ജീവിതത്തില്‍ പഠിക്കാനുള്ളൂ. എനിക്ക് ഉപദേശിക്കാനും ഇത്രയേള്ളൂ.. ഈ ഉപദേശം മനസ്സിലായാല്‍ നിങ്ങളുടെ ശിഷ്ടജീവിതം മുഴുവനും ഈ പാഠം അഭ്യസിക്കാനുള്ളതാണ്....

💱💱💱💱💱💱💱💱💱💱💱

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💱💱💱💱💱💱💱💱💱💱💱
Share it:

Fashion

India

Kerala

Sports

Post A Comment: