ജീവിതവിജയത്തിന്‌ അവശ്യം വേണ്ടുന്ന ഒന്നാണ്‌ കൃത്യനിഷ്ഠ.

Share it:


💧ജീവിതവിജയത്തിന്‌ അവശ്യം വേണ്ടുന്ന ഒന്നാണ്‌ കൃത്യനിഷ്ഠ.

💧സമയം അമൂല്യമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരാൾ തീർച്ചയായും സ്വജീവിതത്തിൽ കൃത്യനിഷ്ഠക്ക്‌ പ്രാധാന്യം നൽകുക തന്നെ ചെയ്യും.

💧എതു കാര്യങ്ങളോടും താല്പര്യം പ്രകടിപ്പിക്കാതെ മുടന്തൻന്യായങ്ങൾ പറഞ്ഞു അവ പിന്നേക്കു നീട്ടിവെക്കുന്നത് ശരിയായ പരിശ്രമശാലിക്ക് ചേർന്ന സ്വഭാവമല്ല.

💧ചെയ്യേണ്ടതും പറയേണ്ടതുമായ കാര്യങ്ങൾ കൃത്യസമയത്തു തന്നെ ചെയ്യാൻ ശ്രമിക്കുന്നതാണ് എപ്പോഴും ഉചിതം.

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
[01/02, 6:31 AM] ‪+91 95626 21834‬: 〰〰〰〰〰〰〰〰〰〰〰

*💠Motivational Quote of the day💠*

Date:01-02-2019

〰〰〰〰〰〰〰〰〰〰〰

*“ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം തന്നെയാണ്, വിദ്യാഭാസം ഉള്ളവരും അതില്ലാത്തവരും തമ്മിലുള്ളത്”*

*അരിസ്റ്റോട്ടിൽ*

_(അരിസ്റ്റോട്ടിൽ : ഒരു ഗ്രീക്ക് തത്ത്വചിന്തകനാണ്‌ അരിസ്റ്റോട്ടിൽ. അലക്സാണ്ടർ ചക്രവർത്തി അരിസ്റ്റോട്ടിലിന്റെ ശിഷ്യനും പ്രഖ്യാത ഗ്രീക്ക് ചിന്തകൻ പ്ലേറ്റോ ഗുരുവും ആയിരുന്നു. ഭൗതികശാസ്ത്രം, മെറ്റാഫിസിക്സ്, കവിത, ലോജിക്, പ്രസംഗകല, രാഷ്ട്രതന്ത്രം, ഭരണകൂടം, സന്മാർ‍ഗശാസ്ത്രം, ജീവശാസ്ത്രം, ജന്തുശാസ്ത്രം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സോക്രട്ടീസ്, പ്ലേറ്റോ എന്നിവർക്കൊപ്പം ഗ്രീക്ക് തത്ത്വചിന്തകരിലെ മഹാരഥൻമാരിലൊരാളായാണ്‌ അരിസ്റ്റോട്ടിലിനെ കണക്കാക്കുന്നത്.)_

〰〰〰〰〰〰〰〰〰〰〰

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*
〰〰〰〰〰〰〰〰〰〰〰
[01/02, 6:32 AM] ‪+91 95626 21834‬: ♦♦♦♦♦♦♦♦♦♦♦

                *TODAY'S PROVERB*

Date:01-02-2019

♦♦♦♦♦♦♦♦♦♦♦

*ചാട്ടം പിഴച്ചാൽ കൂട്ടം പിഴയ്ക്കും*
*******************************

ചാട്ടം പിഴച്ച കുരങ്ങനെ മറ്റു കുരുങ്ങുകൽ കൂട്ടത്തിൽ കൂട്ടില്ല എന്നപോലെ സാമൂഹിക നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിക്കുന്നവർക്ക് ആ സമൂഹത്തിൽ സ്ഥാനമുണ്ടാവില്ല

♦♦♦♦♦♦♦♦♦♦♦

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

♦♦♦♦♦♦♦♦♦♦♦
[01/02, 6:32 AM] ‪+91 95626 21834‬: 💢💢💢💢💢💢💢💢💢💢💢💢

       *നിങ്ങൾക്കറിയാമോ....???*

Date:01-02-2019

💢💢💢💢💢💢💢💢💢💢💢💢

*മഴക്കാലത്ത്‌ ശ്വാസകോശരോഗങ്ങള്‍ കൂടുന്നത് എന്തുകൊണ്ട്?*

നമ്മുടെ ശ്വാസനാളത്തിന്റെ ഉള്‍വശത്ത് രോമങ്ങള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന സൂക്ഷമമായ സീലിയകള്‍ ഉണ്ട്. ഇവ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. ശ്വാസകോശത്തിലേക്ക് പൊടിയും രോഗാണുക്കളും മറ്റും കടക്കാതെ സൂക്ഷിക്കുകയാണ് ഇവയുടെ ധര്‍മ്മം. എന്നാല്‍ മഴക്കാലത്ത്‌ വായുവിലെ ജലാംശം കൂടുമ്പോള്‍ സീലിയകള്‍ നനഞ്ഞുകുഴയുന്നതിനാല്‍ പൊടിയും രോഗാണുക്കളും ശ്വാസകോശത്തില്‍ കടക്കാന്‍ ഇടയാകുന്നു. ഈ രോഗാണുക്കളാണ് പനിയും തൊണ്ടവേദനയും കഫക്കെട്ടും ഒക്കെ ഉണ്ടാക്കുന്നത്.

ജലത്തിലൂടെ പകരുന്ന രോഗങ്ങളും മഴക്കാലത്ത്‌ കൂടുന്നതായി കാണാറുണ്ട്. മഴവെള്ളം ഒഴുക്കികൊണ്ട് വരുന്ന മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ രോഗാണുക്കളുടെ അളവ് വര്‍ധിപ്പിക്കുന്നതാണ് ഇതിന് കാരണം.

💢💢💢💢💢💢💢💢💢💢💢💢

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💢💢💢💢💢💢💢💢💢💢💢💢
[01/02, 6:33 AM] ‪+91 95626 21834‬: ◼◻◼◻◼◻◼◻◼◻◼

            *THINK POSITIVE WORD*

Date:01-02-2019

◼◻◼◻◼◻◼◻◼◻◼

ജീവിതത്തിൽ അധ്വാനിച്ച് സമ്പാദിക്കുന്നത് നെല്ലിക്ക പോലെ ആയിരിക്കും..ആദ്യം കുറച്ച് കഷ്ടപ്പാടൊക്കെ ഉണ്ടാകും..പിന്നീട് മധുരവും ഗുണവും ഉണ്ടാകും.

◼◻◼◻◼◻◼◻◼◻◼

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

◼◻◼◻◼◻◼◻◼◻◼
[01/02, 6:33 AM] ‪+91 95626 21834‬: 💱💱💱💱💱💱💱💱💱💱💱

              *INSPIRATIONAL STORY*

Date:01-02-2019

💱💱💱💱💱💱💱💱💱💱💱

*തടസ്സങ്ങള്‍; താങ്ങാവും*
**************************

എന്തുചെയ്യാന്‍‍ തുടങ്ങിയാലും തടസ്സമാണ്. എന്താണിതിനൊരു പ്രതിവിധി ?

മൂന്നുതരത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്.

* ആലോചിക്കുക, തീരുമാനിക്കുക, പിന്നെ ഒന്നും ചെയ്യാതിരിക്കുക.

* രണ്ടാമത്തവര്‍, ആലോചിക്കും. പ്രവര്‍ത്തിക്കാന്‍ തുടങ്ങും, പക്ഷേ ക്ലേശങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മെല്ലെ പിന്‍വാങ്ങും.

* മൂന്നാമത്തെ കൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എത്ര ക്ലേശങ്ങള്‍ ഉണ്ടായാലും അതിനെയൊക്കെ നേരിടുകയും ലക്ഷ്യപ്രാപ്തിവരെ പരിശ്രമിക്കുകയും ചെയ്യും.

മൂന്നാമത്തെ കൂട്ടരാണ് ഈശ്വരന് പ്രിയപ്പെട്ടവരും ലോകത്തിന് വേണ്ടപ്പെട്ടവരും. അത്തരക്കാരാണ് ഇതുവരെ ലോകത്തെ നേര്‍വഴിയില്‍ നയിച്ചിട്ടുള്ളവരും.

തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകുക സ്വാഭാവികം. ഒന്നു പുകഞ്ഞിട്ടേ അടുപ്പില്‍ തീ കത്താറുള്ളു. പ്രശ്നങ്ങളെ നേരിടുക എന്നതാണ് മനുഷ്യന്റെ കരുത്ത്. അതിനുള്ള മനഃകരുത്ത് മഹത്തുക്കളുടെ ജീവചരിത്രം വായിക്കുന്നതിലൂടെയും ഈശ്വരപ്രാര്‍ത്ഥനയിലൂടെയും നമുക്കു ലഭിക്കുന്നു. യുഗപുരുഷന്മാരായി നാം ആരാധിക്കുന്ന ശ്രീകൃഷ്ണനും, ശ്രീയേശുവും നബിതിരുമേനിയും സഞ്ചരിച്ച പാതകള്‍ സുഗമമായിരുന്നുവോ?

ദിവ്യന്മാരായിരുന്ന അവര്‍ അനുഭവിച്ച കൊടിയ ക്ലേശങ്ങളുടെ ഒരംശംപോലും സ്വജീവിതത്തില്‍ നമുക്ക് ചിന്തിക്കാനാവുമോ? അപ്പോള്‍ നമ്മുടെ കൊച്ചുകൊച്ചു പ്രശ്നങ്ങളെ നാം ഭയക്കണോ?

ഇന്നുമുതല്‍ പ്രതികൂല ചിന്തകളോട് നമുക്ക് വിടപറയാം. ക്ലേശങ്ങള്‍ക്കിടയിലും സത്ചിന്തകള്‍ മനസില്‍ ഉണര്‍ത്തിയെടുക്കുന്നതിന് പഠിക്കാന്‍ ശ്രമിക്കാം. ആത്മാര്‍ത്ഥമായ നിരന്തര പരിശ്രമത്തിലൂടെ ആര്‍ക്കും. അതിനു സാധിക്കും. അപ്പോള്‍ തടസ്സങ്ങള്‍ താങ്ങായി തീരുന്നതും കാണാം.

💱💱💱💱💱💱💱💱💱💱💱

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💱💱💱💱💱💱💱💱💱💱💱
[01/02, 9:25 AM] ‪+91 88932 30313‬: 💥💥💥💥💥💥💥💥💥💥💥
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

  ☘   *THOUGHT OF THE DAY*  ☘

💥💥💥💥💥💥💥💥💥💥💥
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵


*01-02-2019, വെള്ളി*
〰〰〰〰〰〰〰


🦋🍂    *'ജീവിതത്തിൽ ഏറ്റവും കൂടുതൽ തെറ്റുകളും പരാജയങ്ങളും സംഭവിച്ചവരിൽ ഭൂരിഭാഗവും മറ്റുള്ളവരെ അന്ധമായി സ്നേഹിക്കുകയും അതിലുപരി വിശ്വസിക്കുകയും ചെയ്തവരാണ്..!!"*     🍂🦋


```JUMUA MUBARAK```


🔮🔮🔮🔮🔮🔮🔮🔮🔮🔮🔮
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

                                       ™®
             ✍ 🅰 *അദനി*
    💌 *zuhairadany@gmail.com*💌
            📲 *9809969004* 📱

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
[01/02, 9:27 AM] ‪+91 88932 30313‬: ...

🌄               *പുതു പുലരി*               🌄
        *01 ഫെബ്രുവരി 2019  വ്യാഴം*
                *25 ജു. ഊലാ 1440* 

       〰〰〰〰〰〰〰〰


💡 *" മനസ്സിലാവേണ്ട കാര്യങ്ങൾ മനസ്സിലാവേണ്ട സമയത്ത് മനസ്സിലാവില്ല. പിന്നെ മനസ്സിലായി തുടങ്ങുമ്പോഴേക്കും ഒരുപാട് വൈകി പോയിട്ടുമുണ്ടാവും, അതാണ് ജീവിതം...!"*💡             




* * * * * * * * * * * * * * * * * * * * * * * *

 📧ckmsalman1995@gmail.com
📱9048 853 728

* * * * * * * * * * * * * * * * * * * * * * * *
[02/02, 4:22 AM] ‪+91 95626 21834‬: 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
                 
     *💧ഇന്നത്തെ പ്രഭാത ചിന്ത💧*

*Date:02-02-2019*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

💧നമ്മുടെ ജീവിതമാണ് ലോകത്തിന് നാം നൽകുന്ന സന്ദേശം അതിനാൽ അതിന് യോഗ്യനാണെന്ന് ഉറപ്പു വരുത്തുക.

💧ഒരു കടമ നിര്‍വ്വഹിച്ചു കഴിഞ്ഞാലുള്ള പ്രതിഫലം,  മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ് .

💧ഫലേച്ഛ കൂടാതെ കടമകള്‍ നിര്‍വഹിക്കുക,ഫലം താനേ വന്നുകൊള്ളും..

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
[02/02, 4:23 AM] ‪+91 95626 21834‬: 〰〰〰〰〰〰〰〰〰〰〰

*💠Motivational Quote of the day💠*

Date:02-02-2019

〰〰〰〰〰〰〰〰〰〰〰

*“അവനവന്റെ അജ്ഞത തിരിച്ചറിയുക എന്നതാണ് യഥാർഥ ജ്ഞാനം”*

*കൺഫ്യൂഷ്യസ്*

_(കൺഫ്യൂഷ്യസ്: ചൈനയുടെ സാംസ്കാരിക സാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ബഹുമാനം ആർജ്ജിച്ചിട്ടുള്ളതും സുപ്രസിദ്ധനുമായ ചൈനീസ് തത്ത്വചിന്തകനായിരുന്നു കൺഫ്യൂഷസ്.)_

〰〰〰〰〰〰〰〰〰〰〰

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*
〰〰〰〰〰〰〰〰〰〰〰
[02/02, 4:23 AM] ‪+91 95626 21834‬: ♦♦♦♦♦♦♦♦♦♦♦

                *TODAY'S PROVERB*

Date:02-02-2019

♦♦♦♦♦♦♦♦♦♦♦

*കൈ വിട്ട കല്ലും, വായ് വിട്ട വാക്കും.*
***********************************

വാക്കുകൾ എപ്പോഴും സുക്ഷിച്ചു പ്രയോഗിക്കണം, രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല.

♦♦♦♦♦♦♦♦♦♦♦

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

♦♦♦♦♦♦♦♦♦♦♦
[02/02, 4:23 AM] ‪+91 95626 21834‬: 💢💢💢💢💢💢💢💢💢💢💢💢

       *നിങ്ങൾക്കറിയാമോ....???*

Date:02-02-2019

💢💢💢💢💢💢💢💢💢💢💢💢

*ചില കുളങ്ങളിലെ വെള്ളത്തിന്‌ പച്ചനിറം കാണുന്നത് എന്തുകൊണ്ടാണ്?*   

ഹരിതകവര്‍ണ്ണ വസ്തുവുള്ള ആല്‍ഗകള്‍ വളരുന്നത്‌ മൂലമാണ് പച്ചനിറം കാണുന്നത്. ഇതില്‍ മുഖ്യമായവ ക്ലാമിഡോമോണസ് ന്‍റെ കുടുംബത്തില്‍ പെട്ടവയാണ്.        ക്ലാമിഡോമോണസ് കുടുംബത്തില്‍ ഏതാണ്ട് 325 ഇനം സസ്യങ്ങള്‍ ഉണ്ട്. GONIUM , VOLVOX ,EUDORINA തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഇതിനുപുറമേ വെള്ളത്തിന്‌ പച്ചനിറം വരാറുണ്ട്. ഇത് ഒരിനം നീല-പച്ച ആൽഗയാണ്. 'പച്ചകടുക്' എന്നാണ് ഇവ അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ഒട്ടനവധി കൂട്ടങ്ങള്‍ ജലത്തിന്‍റെ ഉപരിതലത്തില്‍ തങ്ങിനില്‍ക്കുമ്പോള്‍ ജലത്തിന്‍റെ ഉപരിതലം ഒരു പാടപോലെ ആവരണം ചെയ്യുന്നു. ഈ പാടയെയാണ് നാം പായല്‍ എന്ന് പറയുന്നത്.

💢💢💢💢💢💢💢💢💢💢💢💢

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💢💢💢💢💢💢💢💢💢💢💢💢
[02/02, 4:23 AM] ‪+91 95626 21834‬: ◼◻◼◻◼◻◼◻◼◻◼

            *THINK POSITIVE WORD*

Date:02-02-2019

◼◻◼◻◼◻◼◻◼◻◼

തെളിഞ്ഞു ചിരിക്കുന്ന മുഖമാണ് ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ വസ്തു. വിടര്‍ന്ന പൂക്കള്‍ക്ക്  ഒപ്പമാണ് ചിരിക്കുന്ന മുഖത്തിന്റെയും സ്ഥാനം. അതിന് ഭംഗിയോടൊപ്പം സുഗന്ധവും ഉണ്ട്. അത് നമ്മെ ആകര്‍ഷിക്കുന്നു. അത് എല്ലാ അകലങ്ങളെയും ഇല്ലാതാക്കും. എല്ലാ വിചാര വ്യത്യാസങ്ങളെയും അലിയിച്ചു കളയും...

◼◻◼◻◼◻◼◻◼◻◼

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

◼◻◼◻◼◻◼◻◼◻◼
[02/02, 4:23 AM] ‪+91 95626 21834‬: 💱💱💱💱💱💱💱💱💱💱💱

              *INSPIRATIONAL STORY*

Date:02-02-2019

💱💱💱💱💱💱💱💱💱💱💱

കൊട്ടാരവാതിൽക്കൽ ഭിക്ഷ  എടുത്തു കൊണ്ടിരുന്ന ഒരു മനുഷ്യൻ കഥകിൽ ഒട്ടിച്ചിരുന്നഒരു  അറിയിപ്പ് കണ്ടു. അതിൽ രാജാവ് ഒരു വിരുന്നു നടത്തുന്നു. അതിൽ വിശേഷവസ്ത്രം ധരിച്ച് മാത്രമേ പ്രവേശിക്കാവൂ എന്നെഴുതിയിരുന്നു. ഭിക്ഷക്കാരൻ അതിൽ പങ്കെടുക്കുവാൻ അതിയായ ആഗ്രഹം തോന്നി. ധൈര്യം പൂണ്ട് അയാൾ രാജാവിൻറെ  അടുക്കൽ മുഖം കാണിച്ചു കൊണ്ട് എനിക്കും വിരുന്നിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട് എന്നാൽ എനിക്ക് ധരിക്കാൻ വിശേഷ വസ്ത്രമില്ല എന്ന് അറിയിച്ചു. രാജാവിനെ ദയതോന്നി അയാളെയും വിരുന്നിന് പ്രവേശിപ്പാൻ അനുമതി കൊടുത്തു. അയാൾക്കൊരു വിശേഷ വസ്ത്രം ധരിക്കാൻ കൊടുക്കുകയും ചെയ്തു. ഇനി മേലാൽ ഈ മുഷിഞ്ഞ വസ്ത്രം നീ ധരിക്കരുത്.ഈ  വിശേഷവസ്ത്രം കീറിക്കളയുകയുമരുത്. എന്ന്  രാജാവ് കൽപ്പിച്ചു രാജാവിന് നന്ദിപറഞ്ഞുകൊണ്ട് തിരിച്ചുവരുവാൻ തുനിഞ്ഞ ആ മനുഷ്യൻ ഒരു മൂലയ്ക്ക് കിടന്ന തന്റെ  പഴയ മുഷിഞ്ഞ വസ്ത്രം കണ്ടു.പെട്ടന്നു അയാൾ ഓടിച്ചെന്ന് ആ പഴയ  വസ്ത്രം വാരിയെടുത്തു. അത് പിടിച്ച് താൻ വിരുന്നിൽ പ്രവേശിച്ചു. എവിടെ പോയാലും ആ മുഷിഞ്ഞ തുണി കട്ട് എടുത്ത് കൊണ്ടായിരുന്നു നടന്നിരുന്നത്. അടിക്കടി തന്റെ  കയ്യിൽ നിന്നു താഴെ പോയിക്കൊണ്ടിരുന്ന  ഈ തുണിക്കെട്ട്  എടുക്കുന്നത് മൂലം വിരുന്നിൽ ശരിയായ ശ്രദ്ധിക്കുവാനും ഭക്ഷണം ആസ്വദിക്കുവാനും അവന് കഴിഞ്ഞില്ല ദിവസങ്ങൾ പോകുംതോറും ഭിക്ഷക്കാരന് പഴയ മുഷിഞ്ഞ വസ്ത്രം അടങ്ങിയ ഭാണ്ഡക്കെട്ടിലായി  കൂടുതൽ ശ്രദ്ധ എവിടെപോയാലും അത് കഷ്ടപ്പെട്ട് ചുമന്നു കൊണ്ടായിരുന്നു പോയിക്കൊണ്ടിരുന്നത് പഴയ മുഷിഞ്ഞ തുണി അവൻറെ ജീവിതത്തിന്റെ  സന്തോഷം മുഴുവൻ കവർന്നെടുത്തു.

*ആ ഭിക്ഷക്കാരന്റെ  മാത്രമല്ല നമ്മുടെ എല്ലാവരുടെയും കയ്യിൽ മുഷിഞ്ഞ ഭാണ്ഡക്കെട്ടുണ്ട്. അതിന്റെയുള്ളിൽ പക, പിണക്കം, ദേഷ്യം, ദുഃഖം, എന്നിങ്ങനെ വേണ്ടാത്ത വസ്തുക്കളെല്ലാം ഉണ്ട് അത് കാത്തുസൂക്ഷിച്ചുകൊണ്ട് പോകുവാനുള്ള ശ്രദ്ധ മൂലം നമ്മുടെ ജീവിതത്തിൽ വരുന്ന സന്തോഷത്തെ നുകരുവാൻ നമുക്ക് കഴിയുന്നില്ല നമ്മുടെ ജീവിതത്തിലുള്ള മുഷിഞ്ഞ ഭാണ്ഡക്കെട്ടുകളെ  പുറത്തേക്കെറിഞ്ഞു  കളയുവാൻ നമുക്ക് കഴിയുമോ...???*

💱💱💱💱💱💱💱💱💱💱💱

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💱💱💱💱💱💱💱💱💱💱💱
[02/02, 9:45 AM] ‪+91 88932 30313‬: ...

🌄               *പുതു പുലരി*               🌄
        *02 ഫെബ്രുവരി 2019  ശനി*
                *26 ജു. ഊലാ 1440* 

       〰〰〰〰〰〰〰〰


💡 *" ഒന്നാലോചിച്ചു വേണം ജീവിത വഴികൾ കണ്ടെത്താൻ, ഒരു വഴി തെരഞ്ഞെടുക്കുമ്പോൾ മറ്റു ആയിരം വഴികളിലേക്കുള്ള വാതിലുകൾ അടഞ്ഞിട്ടുണ്ടാവും...!"*💡             




* * * * * * * * * * * * * * * * * * * * * * * *

 📧ckmsalman1995@gmail.com
📱9048 853 728

* * * * * * * * * * * * * * * * * * * * * * * *
[02/02, 9:45 AM] ‪+91 88932 30313‬: 💥💥💥💥💥💥💥💥💥💥💥
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

  ☘   *THOUGHT OF THE DAY*  ☘

💥💥💥💥💥💥💥💥💥💥💥
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵


*02-02-2019, ശനി*
〰〰〰〰〰〰〰


🦋🍂    *"വിശ്വാസം,"*
*വായിക്കാൻ ഒരു നിമിഷം മതി.*
*ചിന്തിക്കുവാൻ ഒരു മിനിറ്റ് മതി.*
*മനസ്സിലാക്കാൻ ഒരു ദിവസം മതിയാകും.*
*പക്ഷേ...!! തെളിയിക്കുവാനും നേടിയെടുക്കുവാനും ഒരു ജീവിതം തന്നെ മതിയായേക്കില്ല..!!*      🍂🦋


🔮🔮🔮🔮🔮🔮🔮🔮🔮🔮🔮
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

                                       ™®
             ✍ 🅰 *അദനി*
    💌 *zuhairadany@gmail.com*💌
            📲 *9809969004* 📱

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
[03/02, 6:45 AM] ‪+91 95626 21834‬: 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
                 
     *💧ഇന്നത്തെ പ്രഭാത ചിന്ത💧*

*Date:03-02-2019*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

💧ജീവിതസാഹചര്യങ്ങൾക്കപ്പുറം സുസ്ഥിരമായ, എപ്പോഴും മികവുറ്റതായ ജീവിതത്തെക്കുറിച്ചു ചിന്തിക്കുവാനുള്ള  ശക്തമായ പ്രേരണ നമ്മിലേക്കെത്തിച്ചേരണം.

💧ഒരു മോഹം  സ്വപ്നമാകുമ്പോൾ, ലക്ഷ്യമാകുമ്പോൾ  നമ്മുടെ ചിന്തകളിൽ, വാക്കുകളിൽ പ്രസരിപ്പുണ്ടാകും.

💧നിങ്ങൾ കരുതിയതിനേക്കാൾ മെച്ചമാണ് നിങ്ങളെന്ന് സ്വയം  ബോധ്യപെടുമ്പോൾ, കഴിയില്ല  എന്ന്  കരുതിയവ പലതും നിങ്ങളാൽ സാധ്യമാകും.

💧ഇനിയുള്ള നിമിഷങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവുമേറ്റവും പ്രധാനപെട്ടതാണെന്ന് ചിന്തിച്ചു യാത്ര ആരംഭിക്കൂ.

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
[03/02, 6:46 AM] ‪+91 95626 21834‬: 〰〰〰〰〰〰〰〰〰〰〰

*💠Motivational Quote of the day💠*

Date:03-02-2019

〰〰〰〰〰〰〰〰〰〰〰

*“കർത്തവ്യങ്ങൾ മറക്കുന്ന മകനോളം കുറ്റക്കാരനാണ് അവനെ കർത്തവ്യങ്ങൾ പഠിപ്പിക്കാത്ത പിതാവും”*

*കൺഫ്യൂഷ്യസ്*

_(കൺഫ്യൂഷ്യസ്: ചൈനയുടെ സാംസ്കാരിക സാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ബഹുമാനം ആർജ്ജിച്ചിട്ടുള്ളതും സുപ്രസിദ്ധനുമായ ചൈനീസ് തത്ത്വചിന്തകനായിരുന്നു കൺഫ്യൂഷസ്.)_

〰〰〰〰〰〰〰〰〰〰〰

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*
〰〰〰〰〰〰〰〰〰〰〰
[03/02, 6:46 AM] ‪+91 95626 21834‬: ♦♦♦♦♦♦♦♦♦♦♦

                *TODAY'S PROVERB*

Date:03-02-2019

♦♦♦♦♦♦♦♦♦♦♦

*അടയ്ക്കയാണെങ്കിൽ മടിയിൽ വയ്ക്കാം, അടയ്ക്കാമരമായാലോ?*

**************************************

അടയ്ക്ക ചെറിയ വസ്തുവാണ്. അത് കൊണ്ടുനടക്കാൻ എളുപ്പമാണ്. എന്നാൽ അടയ്ക്കാമരം കൊണ്ടുനടക്കാൻ സാധിക്കില്ല. ഇവിടെ ഉദ്ദേശിക്കുന്നത് സ്വഭാരൂപീകരണത്തെ കുറിച്ചാണ്. ചെറുപ്രായത്തിൽ കുട്ടികളെ നിയന്ത്രിക്കാം. എന്നാൽ അവർ വലുതായാൽ അതിന് സാധിക്കില്ല.

♦♦♦♦♦♦♦♦♦♦♦

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

♦♦♦♦♦♦♦♦♦♦♦
[03/02, 6:46 AM] ‪+91 95626 21834‬: 💢💢💢💢💢💢💢💢💢💢💢💢

       *നിങ്ങൾക്കറിയാമോ....???*

Date:03-02-2019

💢💢💢💢💢💢💢💢💢💢💢💢

*രാത്രിയിൽ ചീവീടുകൾ ശബ്ദമുണ്ടാക്കുന്നത് എന്തുകൊണ്ട്?*

ചീവീടുകൾ ശബ്ദം പുറപ്പെടുവിക്കുന്നത് ഇണകളെ ആകർഷിക്കാനാണ്. നമ്മുടെ വളപ്പിലും മറ്റും കാണുന്ന ചിവീടുകളും (cricketട) കാട്ടിനുള്ളിൽ വസിക്കുന്ന ചീവീടുകളും (Cicadas) രാത്രിയിൽ ഇങ്ങനെ പാടിക്കൊണ്ടിരിക്കാറുണ്ട്.

ഷഡ്പദങ്ങൾ ഭൂരിഭാഗവും ശബ്ദമുണ്ടാക്കുന്നത് ശരീരത്തിന്റെ ഏതെങ്കിലും 2 ഭാഗങ്ങൾ ഉരസിയാണ്. നാടൻ ചീവീടുകളുടെ ചിറകിലാണ് ഈ അവയവങ്ങൾ ഉള്ളത്. അതിലൊന്ന് അരം പോലെ വക്കുള്ളതും മറ്റേത് ചീവുളി പോലുള്ളതുമാണ്. ഇവ തമ്മിൽ വളരെ വേഗത്തിൽ ഉരസുമ്പോൾ ഉണ്ടാകുന്ന കമ്പനങ്ങൾ ചിറകിൽ തന്നെയുള്ള മിനുസമുള്ള ചില ഭാഗങ്ങളിൽ കൂടി പ്രതിധ്വിനിപ്പിക്കുന്നു. ഇങ്ങനെ പുറപ്പെടുവിക്കുന്ന ശബ്ദം ശരിയായി മനസിലാക്കാൻ സഹായിക്കുന്ന ചില പ്രത്യേക അവയവങ്ങൾ ഇണകൾക്കുണ്ടാവും. മാത്രമല്ല, അതത് ജാതികളുടെ ശബ്ദങ്ങൾ തിരിച്ചറിയാനുള്ള കഴിവും ഇണകൾക്കുണ്ടായിരിക്കും.

കാട്ടിലെ ചീവീടുകൾ ശബ്ദമുണ്ടാക്കുന്നത് അവയുടെ ഉദരത്തിന്റെ അറ്റത്തുള്ള 2 അവയവങ്ങളുടെ സഹായത്തോടെയാണ്. ഇത്തരം ചീവീടുകളുടെ അഭാവം മൂലമാണ് നമ്മുടെ Silent Valley (നിശ്ശബ്ദ താഴ്വര) ക്ക് അങ്ങനെ പേര് വന്നതെന്ന് പറയുന്നു.

💢💢💢💢💢💢💢💢💢💢💢💢

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💢💢💢💢💢💢💢💢💢💢💢💢
[03/02, 6:46 AM] ‪+91 95626 21834‬: ◼◻◼◻◼◻◼◻◼◻◼

            *THINK POSITIVE WORD*

Date:03-02-2019

◼◻◼◻◼◻◼◻◼◻◼

അറിവുള്ളവനോട് വിശദീകരിക്കേണ്ട ആവശൃമില്ല.
ഇല്ലാത്തവർക്ക് പറഞ്ഞാൽ മനസിലാകും.
ഉണ്ടെന്നു അഹങ്കരിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കാൻ വലിയ പാടാണ്.

◼◻◼◻◼◻◼◻◼◻◼

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

◼◻◼◻◼◻◼◻◼◻◼
[03/02, 6:46 AM] ‪+91 95626 21834‬: 💱💱💱💱💱💱💱💱💱💱💱

              *INSPIRATIONAL STORY*

Date:03-02-2019

💱💱💱💱💱💱💱💱💱💱💱

*ശലഭം പഠിപ്പിച്ച പാഠം*
***********************

ജീവശാസ്ത്ര അധ്യാപകൻ പൂമ്പാറ്റയുടെ ജീവിതത്തിന്റെ  വിവിധ ഘട്ടങ്ങൾ പഠിപ്പിക്കാനായി ഒരു കൊക്കൂണുമായി  ക്ലാസിലെത്തി. ഏതാനും മണിക്കൂറിനുള്ളിൽ പൂമ്പാറ്റ വിരിഞ്ഞ് പുറത്തുവരുമെന്നും അതിനായി കാത്തിരിക്കണമെന്നും കുട്ടികളോട് പറഞ്ഞു. കൊക്കൂണിൽ നിന്നും  പുറത്തുവരാനുള്ള പൂമ്പാറ്റയുടെ പരിശ്രമം കണ്ട് ആരും അതിനെ സഹായിക്കാൻ ഒരുങ്ങുന്നതെന്ന്  പ്രേത്യേകം താക്കീത് ചെയ്ത് മാഷ്  പുറത്തേക്ക് പോയി. കുട്ടികൾ ആകാംക്ഷയോടെ കാത്തിരുന്നു. കൊക്കൂൺ മെല്ലെ അനങ്ങി തുടങ്ങി. പൂമ്പാറ്റ വളരെ കഷ്ടപ്പെട്ട്  കൊക്കൂണിൽ നിന്ന് പുറത്തേക്ക് വരാനുള്ള ശ്രമം തുടങ്ങി. കുട്ടികളിൽ ഒരുവന് കുഞ്ഞു പൂമ്പാറ്റയോട് അലിവ് തോന്നി. അവൻ കൊക്കൂൺ മെല്ലെ തുറന്നു കൊടുത്തു. പൂമ്പാറ്റ വേഗം പുറത്തേക്ക് എത്തി. ഒറ്റയ്ക്ക് നടക്കാനൊരുങ്ങിയ പൂമ്പാറ്റ പക്ഷേ ചത്തുവീണു. സങ്കടത്തോടെ നിൽക്കുന്ന കുട്ടികളെയാണ് തിരികെയെത്തിയ മാഷ് കണ്ടത്. കാര്യം മനസിലായ അദ്ദേഹം കുട്ടികളോട് പറഞ്ഞു. നോക്കു കൊക്കൂണിൽ നിന്നും  പുറത്തുകടക്കാനുള്ള പരിശ്രമമാണ് പൂമ്പാറ്റയ്ക്ക്  ഭാവിയിൽ പറക്കാനായി ചിറകുകൾക്ക് ശക്തി നൽകുന്നത്. കൊക്കൂൺ  തുറക്കാൻ നമ്മൾ സഹായിച്ചാൽ പിന്നെ അത് ജീവിച്ചാലും പറക്കാൻ കഴിയില്ല. വെളിയിൽ വരാൻ സഹായിക്കുന്ന പ്രയാസം പിന്നീടുള്ള ജീവിതത്തെ ആണ് സഹായിക്കുന്നത്. പൂമ്പാറ്റയ്ക്ക് മുന്നോട്ടുകുതിക്കാനുള്ള  ഊർജ്ജം പകരുന്നത് വിരിഞ്ഞ്  ഇറങ്ങുമ്പോഴുള്ള പ്രയാസമാണെങ്കിൽ  പക്ഷികളുടെ ശരീരത്തിൽ ചിറക് ഒരു ഭാരം ആണെങ്കിലും ആ ചിറകാണ് അവയെ പറക്കാൻ സഹായിക്കുന്നത്. ഭാരങ്ങളും, തോൽവികളും നമ്മെയും മുന്നോട്ടു തന്നെയാണ് കൊണ്ടു പോയിട്ടുള്ളത്. സങ്കടങ്ങളാണ് ശരിയായ അനുഭവങ്ങൾ എന്ന് സങ്കടപ്പെട്ടവർക്കെല്ലാംമറിയാം. വേദന നൽകുന്ന ചെറിയൊരു മുറിവ് പോലും വലിയ സന്ദേശങ്ങൾ നൽകുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ചാൽ മാത്രമേ ഏറ്റവും വലിയ ആഹ്ലാദമായ കുഞ്ഞിനെ അവൾക്ക് കിട്ടു. ജീവിതത്തിന്റെ  ആരംഭത്തിൽ പൂമ്പാറ്റ അനുഭവിക്കുന്ന വേദന വെറുതെയായിരുന്നില്ല. കൃത്യമായ ഒരു പ്ലാനിങ്  അതിന് പിന്നിൽ ഉണ്ട്. അതിന്റെ  സൃഷ്ടാവിന്റെതാണ്   പിഴക്കാത്ത ആ പ്ലാനിംഗ്. അങ്ങനെയൊരു പ്ലാനിങ്  സർവ്വ സൃഷ്ടികൾക്കും ഉണ്ട്. മനുഷ്യരായ നമ്മൾ മാത്രമാണ് മനോവേദനകളിൽ തകർന്നു  പോകുന്നത്. പലവെട്ടം ഓടിയിട്ടും എലിയെ പിടിക്കാൻ കഴിയാത്ത സങ്കടത്തിൽ ഒരു പൂച്ചയും ആത്മഹത്യചെയ്തത് നമ്മൾ കണ്ടിട്ടില്ല. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ പിടാക്കാമെന്നേ പൂച്ച കരുതു. എന്നാൽ ചെറിയൊരു തോൽവി പോലും സഹിക്കാനാവാതെ ജീവിതം നഷ്ടപ്പെടുത്തിയ എത്രയോ വാർത്തകൾ നാം ഓരോ ദിവസവും വായിക്കുന്നു. നിരന്തരമായ പരാജയങ്ങളിൽ നിരാശപ്പെടരുത് കാരണം  താക്കോൽ കൂട്ടത്തിലെ അവസാന താക്കോൽ കൊണ്ടാകും ചിലപ്പോൾ ഒരു താഴ് തുറക്കാൻ കഴിയുക. പരിശ്രമിച്ചുകൊണ്ടിരിക്കുക  വിജയിക്കുകതന്നെ ചെയ്യും.

💱💱💱💱💱💱💱💱💱💱💱

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💱💱💱💱💱💱💱💱💱💱💱
[04/02, 6:07 AM] ‪+91 95626 21834‬: 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
                 
     *💧ഇന്നത്തെ പ്രഭാത ചിന്ത💧*

*Date:04-02-2019*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

💧അറിവിനു കൂടെ തിരിച്ചറിവായിടുമ്പോഴാണ് അറിവിനു മഹത്വമുള്ളത്.

💧സമ്പാദ്യം ഒരുപാട് കൂട്ടിവെക്കുമെങ്കിലും മരണശേഷം ഉപകരിക്കുന്ന സമ്പാദ്യമാണ് യഥാർത്ഥ സമ്പാദ്യം...

💧നല്ല ചിന്തകളിൽ തെളിച്ചമാകട്ടെ..
ഇരുളിൽ വെളിച്ചം വിതറി ജീവിതം ശോഭിക്കട്ടെ..

💧ആയുസ്സിനിടയിൽ ചേർത്തു പറയാനാവുന്നത് ബന്ധങ്ങളിലെ നന്മയാണ്.

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
[04/02, 6:08 AM] ‪+91 95626 21834‬: 〰〰〰〰〰〰〰〰〰〰〰

*💠Motivational Quote of the day💠*

Date:04-02-2019

〰〰〰〰〰〰〰〰〰〰〰

*“നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു തൊഴിൽ ഉപജീവനത്തിനായി തിരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും അധ്വാനിക്കേണ്ടി വരില്ല”*

*കൺഫ്യൂഷ്യസ്*

_(കൺഫ്യൂഷ്യസ്: ചൈനയുടെ സാംസ്കാരിക സാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ബഹുമാനം ആർജ്ജിച്ചിട്ടുള്ളതും സുപ്രസിദ്ധനുമായ ചൈനീസ് തത്ത്വചിന്തകനായിരുന്നു കൺഫ്യൂഷസ്.)_

〰〰〰〰〰〰〰〰〰〰〰

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*
〰〰〰〰〰〰〰〰〰〰〰
[04/02, 6:08 AM] ‪+91 95626 21834‬: ♦♦♦♦♦♦♦♦♦♦♦

                *TODAY'S PROVERB*

Date:04-02-2019

♦♦♦♦♦♦♦♦♦♦♦

*അടിസ്ഥാനമുറച്ചേ ആരൂഢമുറയ്ക്കൂ.*

*****************************************

ഒരു കെട്ടിടം പണിയുകയാണെങ്കിൽ അതിന്റെ അടിത്തറ ഭദ്രമാക്കണം. എങ്കിൽ മാത്രമേ അതിന് നിലനിൽപ് ഉണ്ടാവുകയുള്ളൂ. ഏതു കാര്യം ചെയ്യുമ്പോഴും അടിസ്ഥാനം ഭദ്രമാക്കണം. എങ്കിൽ മാത്രമേ അത് വിജയത്തിലെത്തുകയുള്ളൂ.

♦♦♦♦♦♦♦♦♦♦♦

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

♦♦♦♦♦♦♦♦♦♦♦
[04/02, 6:08 AM] ‪+91 95626 21834‬: 💢💢💢💢💢💢💢💢💢💢💢💢

       *നിങ്ങൾക്കറിയാമോ....???*

Date:04-02-2019

💢💢💢💢💢💢💢💢💢💢💢💢

*പല്ലിയുടെ മുറിഞ്ഞ വാല്‍ പിടക്കുന്നത്‌ എന്തുകൊണ്ട് എന്നറിയാമോ?*   

പല്ലിക്ക് ശത്രുക്കളില്‍ നിന്നും രക്ഷ നേടുന്നതിനുള്ള ഒരു ഉപായമാണ് വാല്‍ മുറിച്ചു കളയല്‍ . മുറിഞ്ഞുവീഴുന്ന വാല്‍ കുറേ നേരത്തേക്ക് പിടഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ശത്രുവിന്‍റെ ശ്രദ്ധ അങ്ങോട്ട്‌ തിരിയുകയും പല്ലിക്ക് രക്ഷപെടാന്‍ ഉള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. പല്ലിയുടെ വാലിന്‍റെ ഘടന ഇതിനു അനുയോജ്യമാണ്.                   വാലിലേക്ക് നീളുന്ന നട്ടെല്ലിന്റെ ഒരു ഭാഗം ഉറപ്പ് കുറഞ്ഞതാണ്. ഈ ഭാഗത്താണ് വാല്‍ മുറിയുക. ഇവിടത്തെ പേശിയും കൊഴുപ്പുപാളികളും ശല്‍ക്കങ്ങളും എല്ലാം ക്രമീകരിച്ചിരിക്കുന്നത് ഈ മുറിയല്‍ ഭാഗത്തെ വേര്‍തിരിച്ചുകൊണ്ടാണ്. മുറിഞ്ഞാല്‍ ഉടന്‍ തന്നെ രക്തക്കുഴലുകള്‍ അടക്കുന്നതിനു വേണ്ടി അവയ്ക്ക് ചുറ്റും സ്ഫിംക്ചർ‍ പേശികള്‍ ഉണ്ട്.               

മുറിഞ്ഞ വാല്‍ പിടക്കുന്നതിനു കാരണം അവയിലെ രിസ്നേഴ്സ് തന്തുക്കള്‍ എന്നപേരുള്ള നാഡികളുടെ പ്രവര്‍ത്തനം മൂലമാണെന്ന് വിശ്വസിക്കപ്പെടുന്നു. സുഷുമ്നനാഡിയിലെ ഈ തന്തുക്കള്‍ ആണ് വാലിലെ automatic control നിര്‍വഹിക്കുന്നത്. ഈ തന്തുക്കള്‍ മുറിയുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണമാണ് വാലിന്‍റെ പിടച്ചില്‍.

💢💢💢💢💢💢💢💢💢💢💢💢

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💢💢💢💢💢💢💢💢💢💢💢💢
[04/02, 6:09 AM] ‪+91 95626 21834‬: ◼◻◼◻◼◻◼◻◼◻◼

            *THINK POSITIVE WORD*

Date:04-02-2019

◼◻◼◻◼◻◼◻◼◻◼

"മനുഷ്യന്റെ വിഷമത്തിനുള്ള ഏറ്റവും വലിയ കാരണങ്ങൾ
ഒന്ന് അവന്റെ കൈവശം ഇല്ലാത്തതിനെ തേടി നടക്കുന്നു എന്നതാണ്. മറ്റൊന്ന് തന്റെ കൈവശം ഉള്ളതിനെ അവൻ കാണാനോ അതിന്റെ മൂല്യം മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല എന്നതുമാണ്."

◼◻◼◻◼◻◼◻◼◻◼

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

◼◻◼◻◼◻◼◻◼◻◼
[04/02, 6:09 AM] ‪+91 95626 21834‬: 💱💱💱💱💱💱💱💱💱💱💱

              *INSPIRATIONAL STORY*

Date:04-02-2019

💱💱💱💱💱💱💱💱💱💱💱

ശിവകേര എന്ന പ്രശസ്തനായ എഴുത്തുകാരന് സിംഗപ്പൂരിൽ ഉണ്ടായ ഒരു അനുഭവം ഇവിടെ  പറയട്ടെ. അദ്ദേഹം ആറുവർഷംമുമ്പ് സിംഗപ്പൂരിലേക്ക് പോയി. പോകേണ്ട സ്ഥലത്തിലേയ്ക്ക് പോകാൻ അദ്ദേഹം ഒരു ടാക്സിയിൽ കയറി. ഡ്രൈവർ കുറെ സ്ഥലങ്ങൾ ചുറ്റി ചുറ്റി പോയിട്ടാണ് അദ്ദേഹത്തിന് ഇറങ്ങേണ്ട സ്ഥലത്തെത്തിയത്. ടാക്സിയുടെ മീറ്ററിൽ 11 ഡോളർ കാണിച്ചു എന്നാൽ ഡ്രൈവർ 10 ഡോളർ മാത്രമേ വാങ്ങിച്ചുള്ളൂ. ശിവകേര ആ  ഡ്രൈവറോട് 11 ഡോളർ ആയല്ലോ താങ്കൾ 10 ഡോളർ മാത്രമേ വാങ്ങിയുള്ളൂ എന്ന് ചോദിച്ചു. അപ്പോൾ അയാൾ സർ ഞാൻ ഒരു ഡ്രൈവർ ആണ്. നിങ്ങൾ പറഞ്ഞ  സ്ഥലത്ത് നിങ്ങളെകൊണ്ടെത്തിക്കേണ്ടത് എന്റെ ജോലിയാണ്. എനിക്ക് വഴി അറിയാത്തതുകൊണ്ട് കുറേദൂരം ചുറ്റിയാണ് വന്നത് ശരിയായ സ്ഥലത്തുകൂടി വന്നിരുന്നുവെങ്കിൽ ഇവിടെവരെ 10 ഡോളറേ  ആകുമായിരുന്നുള്ളൂ. എന്റെ  തെറ്റിന് സർ  11 ഡോളർ തരേണ്ടതുണ്ടോ?  മീറ്ററിൽ 11 കാണിച്ചു എന്നുള്ളത് ശരിയാണ് പക്ഷേ എന്റെ  മനസാക്ഷി അത് വാങ്ങിക്കുവാൻ എന്നെ അനുവദിക്കുന്നില്ല. സിംഗപ്പൂരിലേക്ക് കുറയെ ആളുകൾ ടൂറിസ്റ്റ് ആയി  വരുന്നുണ്ട് അവരുടെ ആദ്യത്തെ അനുഭവം ഞങ്ങളെ പോലുള്ള ടാക്സി ഡ്രൈവർമ്മാരിലാണ്  ആരംഭിക്കുന്നത്. ആ അനുഭവം മധുരമുള്ളതായിരിക്കണ്ടേ.?

*നമ്മുടെ പക്കൽ പണം ഉണ്ടാകാം, ജോലിയുണ്ടാകാം, വിദ്യാഭ്യാസമുണ്ടാകാം കരുതലും വിശ്വസ്തതയും ഉണ്ടോ? നമ്മുടെ മനസ്സാക്ഷിയെ നമ്മൾ സൂക്ഷിക്കുന്നുണ്ടോ? നമ്മുടെ മനസ്സ് ശുദ്ധമാണോ?  ഒന്ന് ചിന്തിച്ചു നോക്കൂ.....*

💱💱💱💱💱💱💱💱💱💱💱

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💱💱💱💱💱💱💱💱💱💱💱
[05/02, 6:19 AM] ‪+91 95626 21834‬: 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
                 
     *💧ഇന്നത്തെ പ്രഭാത ചിന്ത💧*

*Date:05-02-2019*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

💧പോയിമറഞ്ഞ ഇന്നലകളുടെ പുസ്തകത്തിലെ ദുഃഖസ്മരണകൾ നിറഞ്ഞുനിൽക്കുന്ന താളുകൾ തിരിച്ചും മറിച്ചും നോക്കിയിരുന്നാൽ ജീവിതത്തിലെന്നും ഇരുട്ട് മാത്രമേ കാണാനാവൂ.......

💧അവയിൽ നിന്നൊന്നും സന്തോഷമോ സംതൃപ്തിയോ മുന്നോട്ടേക്കുള്ള പ്രചോദനമോ ലഭിക്കുന്നില്ല.....

💧ജീവിതത്തിലെന്നും ശുഭപ്രതീക്ഷകളുടെ ഓർമ്മകളെ  താലോലിക്കാൻ ശ്രമിക്കുക.......

💧പോസിറ്റീവായ മനോഭാവത്തോടും ശുഭപ്രതീക്ഷകളോടും കൂടി മുന്നോട്ടുള്ള ജീവിതത്തിൽ പ്രകാശം പരത്തുവാൻ ശ്രദ്ധിക്കുക......!

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
[05/02, 6:20 AM] ‪+91 95626 21834‬: 〰〰〰〰〰〰〰〰〰〰〰

*💠Motivational Quote of the day💠*

Date:05-02-2019

〰〰〰〰〰〰〰〰〰〰〰

*“നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവരെയാണ്‌ നമുക്കാവശ്യം”*

*ഖലീഫ ഉമർ*

_(ഖലീഫ ഉമർ : ഇസ്ലാമിക ഭരണസംവിധാനമായ ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫ. നീതിനിഷ്ടനും ധർമിഷ്ടനും ധീരനുമായ ഭരണാധികാരി. പ്രവാചകനായ മുഹമ്മദിന്റെ സന്തതസഹചാരി. ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖിന് ശേഷം നിരവധി വർഷങ്ങൾ ഭരണം നടത്തി.)_

〰〰〰〰〰〰〰〰〰〰〰

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*
〰〰〰〰〰〰〰〰〰〰〰
[05/02, 6:20 AM] ‪+91 95626 21834‬: ♦♦♦♦♦♦♦♦♦♦♦

                *TODAY'S PROVERB*

Date:05-02-2019

♦♦♦♦♦♦♦♦♦♦♦

*അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന.*

***************************************

അമ്മ പ്രസവവേദനയാൽ പുളയുമ്പോൾ മകൾ വീണ വായിച്ച് രസിക്കുന്നു. ഒരാൾ വിഷമസന്ധിയിൽ നിൽക്കുമ്പോൾ മറ്റൊരാൾ ആഘോഷിക്കുക എന്നതാണ് ഈ പഴഞ്ചൊല്ലിന്റെ സാരം.

♦♦♦♦♦♦♦♦♦♦♦

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

♦♦♦♦♦♦♦♦♦♦♦
[05/02, 6:20 AM] ‪+91 95626 21834‬: 💢💢💢💢💢💢💢💢💢💢💢💢

       *നിങ്ങൾക്കറിയാമോ....???*

Date:05-02-2019

💢💢💢💢💢💢💢💢💢💢💢💢

*പാറ്റ (കൂറ)യുടെ തല കുറേനേരം വെള്ളത്തില്‍ മുക്കിവച്ചിരുന്നാലും അവ ശ്വാസം മുട്ടി ചാവാത്തത് എന്തുകൊണ്ടാണ്?* 

പാറ്റയുടെ തല വെള്ളത്തില്‍ മുക്കിയാലും അവയുടെ ശ്വസനം തടസ്സപ്പെടുന്നില്ല. പാറ്റ അന്തരീക്ഷവായു ശ്വസിച്ചാണ് ജീവിക്കുന്നത്. എങ്കിലും ഇവ ശ്വസിക്കുന്നത് മറ്റ് ഉയര്‍ന്ന ജന്തുക്കളുടെത് പോലെ തലയിലെ നാസാരന്ധ്രങ്ങള്‍ വഴിയല്ല, ശരീരത്തില്‍ ഉള്ള Trachea എന്ന നാളീവ്യൂഹത്തിന്റെ സഹായത്തോടെയാണ്. Trachea എന്ന ലോലമായ ഈ നാളീവ്യൂഹം പാറ്റയുടെ ശരീരത്തില്‍ ആകമാനം വ്യാപിച്ചു കിടക്കുന്നു. അന്തരീക്ഷവായു പാര്‍ശ്വങ്ങളില്‍ ഉള്ള സുഷിരങ്ങളിലൂടെ അകത്തുകടന്നു നാളികളിലൂടെ രക്തത്തിലും മറ്റ് അവയവങ്ങളിലും എത്തുന്നു.             

പാറ്റയുടെ ഉടല്‍ മൊത്തത്തില്‍ കുറേനേരം വെള്ളത്തില്‍ മുക്കിവച്ചാല്‍ ശ്വാസതടസ്സം മൂലം അവ ചത്തുപോകും എന്ന് ശ്രദ്ധിക്കുമല്ലോ.

💢💢💢💢💢💢💢💢💢💢💢💢

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💢💢💢💢💢💢💢💢💢💢💢💢
[05/02, 6:20 AM] ‪+91 95626 21834‬: ◼◻◼◻◼◻◼◻◼◻◼

            *THINK POSITIVE WORD*

Date:05-02-2019

◼◻◼◻◼◻◼◻◼◻◼

നോവും നൊമ്പരങ്ങൾ ബാക്കി ആയ ദിവസങ്ങൾ വിടപറയുമ്പോൾ അകലെ  എവിടെയോ വിരിയുന്ന  പ്രതീക്ഷയുടെ നേർത്ത  കിരണങ്ങൾ തേടിയുള്ള  പ്രയാണമാണ് ജീവിതം.

◼◻◼◻◼◻◼◻◼◻◼

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

◼◻◼◻◼◻◼◻◼◻◼
[05/02, 6:21 AM] ‪+91 95626 21834‬: 💱💱💱💱💱💱💱💱💱💱💱

                   *MORAL STORY*

Date:05-02-2019

💱💱💱💱💱💱💱💱💱💱💱

*അത്യാഗ്രഹം നല്ലതല്ല*

ഒരിടത്ത് ഒരിടത്ത് ഒരു നായ വിശന്നു വലഞ്ഞു നടക്കുകയായിരുന്നു.അങ്ങനെ കറങ്ങി നടന്നപ്പോള്‍ ഒരു കശാപ്പുശാല കണ്ടു. മക്കളേ കശാപ്പുശാല എന്നു വച്ചാല്‍ മൃഗങ്ങളെ വെട്ടി ഇറച്ചിയാക്കി നമ്മള്‍ക്കു തരുന്ന സ്ഥലം.കശാപ്പുശാലയുടെ അടുത്ത് നിറയെ എല്ലിന്‍ കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു നമ്മുടെ നായ കണ്ടു.അപ്പോള്‍ നായ വിചാരിച്ചു “ഹായ് ഇതു കൊള്ളാമല്ലോ. മാംസം കുറെശ്ശെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലുകള്‍,ഇതില്‍ ഒരെണ്ണാം എടുക്കാം, തിന്നു വിശപ്പും മാറ്റാം”.നായ കൂടുതല്‍ മാംസം പറ്റിയിരിക്കുന്ന വലിയ ഒരു എല്ലുകഷണം കടിച്ചെടുത്ത് വീട്ടിലേക്കു ഓടി.

വീട്ടിലെത്താറായി.ഇനി ഒരു പാലം കടക്കുകയേ വേണ്ടൂ.

നായ പാലത്തില്‍ കയറി. താഴെ വെള്ളമാണ്.നായ വെള്ളത്തിലേക്കു നോക്കി.

“അമ്പടാ വെള്ളത്തില്‍ വേറെ ഒരു നായ,അവ്ന്റെ വായിലുമുണ്ട് ഒരു വലിയ എല്ല്.”

നായക്കു അതു കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല.ആ എല്ലും കൂടെ കൈക്കലാക്കണം എന്നു അവന്‍ തീരുമാനിച്ചു.

“ബൌ.....ബൌ.....”

പാലത്തില്‍ നിന്നും വെള്ളത്തിലേ മറ്റേ നായയെ നോക്കി നമ്മുടെ നായ കുരച്ചു.

പ്ലൂം........!!!!!

എന്ന ശബ്ദത്തോടെ നായ കടിച്ചു പിടിച്ചിരുന്ന എല്ല് വെള്ളത്തിലേക്കു വീണു.

നായക്കു സങ്കടമായി. അവന്‍ വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി.എല്ലു വീണപ്പോള്‍ വെള്ളത്തില്‍ ഉണ്ടായ കുഞ്ഞു അലകള്‍ പതുക്കെ മാഞ്ഞു വെള്ളത്തിന്റെ അനക്കം നിന്നു.അപ്പോള്‍ നായ തന്റെ മുഖം അതില്‍ തെളിഞ്ഞു കണ്ടു.അന്നേരം ആണ് നായക്കു മനസ്സിലായത് തന്റെ തന്നെ പ്രതിബിംബമാണ്  വെള്ളത്തില്‍ കണ്ടത് എന്ന്.

വെള്ളത്തില്‍ മുമ്പ് കണ്ട പ്രതിബിംബം വേറെ നായയുടെതാണന്ന് കരുതിയ അവന്‍ തന്റെ മണ്ടത്തരമോര്‍ത്ത് വല്ലതെ ദു:ഖിച്ചു.നഷ്ടപ്പെട്ട എല്ലിന്‍ കഷണത്തിനെ ഓര്‍ത്ത് സങ്കടത്തോടെ “ഇനി ദു:ഖിച്ചിട്ടെന്തു കാര്യം!”എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വിശന്നു വലഞ്ഞു അവശനായ നായ വേച്ചു വേച്ചു വീട്ടിലേക്കു നടന്നു.

എന്തു ഗുണപാഠം ആണ് ഇതില്‍ നിന്നും മനസ്സിലായത്?
അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.

💱💱💱💱💱💱💱💱💱💱💱

    *YEAR BOOK WHATSAPP GROUP*
    *TO JOIN MESSAGE 9562621834*

💱💱💱💱💱💱💱💱💱💱💱



Share it:

Fashion

India

Kerala

Sports

Post A Comment: